എന്റെ അമ്മയായും ചേച്ചിയായും അമ്മായി അമ്മയുമായും കൂടെ അഭിനയിച്ചു; നല്ല ഓര്‍മ്മകളില്‍ ലളിത ചേച്ചി ജീവിക്കും; ബാലചന്ദ്ര മേനോന്‍

കെ പി എ സി ലളിതയുടെ അഭിനയം കാണുമ്പോള്‍ ചൂട് പുന്നെല്ലിന്റെ ചോറില്‍ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതില്‍ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. അമ്മയും ചേച്ചിയും അമ്മായി അമ്മയുമായി കൂടെ അഭിനയിച്ചെന്നും താന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ ലളിതാമ്മ അഭിനയിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘കുടുംബപുരാണത്തില്‍ ‘ എന്റെ അമ്മയായി …..
‘സസ്‌നേഹത്തില്‍ ‘ എന്റെ ചേച്ചിയായി …
‘മേലെ വാര്യത്തെ മാലാഖകുട്ടികളില്‍ ‘ അമ്മായി അമ്മയായി …
കൂടാതെ, .ഞാന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ ലളിതാമ്മ അഭിനയിച്ചു .
‘വിവാഹിതരെ ഇതിലെ ‘ ഇന്നസെന്റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം ..
പിന്നീട് ആ കൂട്ടുകെട്ട് കാണികള്‍ക്കു പ്രിയമായി …
‘മണിച്ചെപ്പു തുറന്നപ്പോള്‍ ‘ ,’അമ്മയാണെ സത്യം ‘ എന്നീ ചിത്രങ്ങളിലും സഹകരിച്ചു .
എന്റെ ‘റോസ്സ് ദി ഫാമിലി ക്ലബ്ബി’ലും ഒരിക്കല്‍ അതിഥിയായി വന്നു …
അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചതായിട്ടാണ് കണക്ക് ..
എന്നാല്‍ എന്റെ മനസ്സില്‍ പതിഞ്ഞതും നിറഞ്ഞു നില്‍ക്കുന്നതും ‘ അനുഭവങ്ങള്‍ പാളിച്ചകളില്‍ ‘ ‘കല്യാണി കളവാണി ‘ എന്ന പാട്ടു പാടുന്ന കെ .പി. എ .ലളിതയാണ്..
പണ്ടെങ്ങോ ഞാന്‍ അവരെ പറ്റി പറഞ്ഞ വാക്കുകള്‍ ബഹുമാനപൂര്‍വ്വം ആവര്‍ത്തിക്കട്ടെ :-
‘ചൂട് പുന്നെല്ലിന്റെ ചോറില്‍ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതില്‍ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോള്‍ ..’
എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും ….
that’s ALL your honour !
Story Highlights: balachandramenon-remembers-kpaclalitha-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here