ഹരിദാസന്റെ കൊലപാതകം; പൊലീസുകാരനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

തലശേരിയിലെ സി പി ഐ എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ പൊലീസുകാരെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്റ്റേഷനിലെ സി പി ഒ സുരേഷിനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന ദിവസം പ്രതി ലിജേഷിനെ സുരേഷ് ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ബന്ധുവെന്ന നിലയിലാണ് വിളിച്ചതെന്നാണ് പൊലീസുകാരന്റെ മൊഴി.
അതേസമയം കണ്ണൂർ തലശേരിയിലെ സി പി ഐ എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി പ്രവർത്തകരെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ വിരോധത്തെ തുടർന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തി. ഗുഢാലോചന കേസിൽ അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഗൂഢാലോചന കുറ്റം ചുമത്തി 7 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ്, വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായവർ.
Read Also : കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ
തിങ്കളാഴ്ച പുലർച്ചെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമിക്കപ്പെട്ടത്. രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ വെട്ടി വീഴ്ത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാൽ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു.
Story Highlights: CPIM Worker Haridasan murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here