ടി-20 ലോകകപ്പിനു മുൻപ് സിംബാബ്‌വെ ഉൾപ്പെടെ മൂന്ന് വിദേശ പര്യടനങ്ങൾ; ഇന്ത്യക്ക് തിരക്കേറിയ ഷെഡ്യൂൾ

ടി-20 ലോകകപ്പിനു മുൻപ് ഇന്ത്യക്കുള്ളത് മൂന്ന് വിദേശ പര്യടനങ്ങൾ. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ പര്യടനങ്ങളാണ് ഇന്ത്യക്കുള്ളത്. ഇതിനിടെ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കും. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനവും ഇതിനിടെയുണ്ട്. (india tours world cup)
ശ്രീലങ്കക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ഐപിഎൽ നടക്കും. ഐപിഎലിനു ശേഷം ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യൻ പര്യടനത്തിനായി എത്തും. അഞ്ച് ടി-20 മത്സരങ്ങളാണ് ഈ പര്യടനത്തിൽ ഉള്ളത്. ഇതിനു ശേഷമാണ് വിദേശ പര്യടനങ്ങൾ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിൽ നേരത്തെ മാറ്റിവച്ച ഒരു ടെസ്റ്റിനൊപ്പം മൂന്ന് വീതം ഏകദിന ടി-20 മത്സരങ്ങൾ കളിക്കും. ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യ അയർലൻഡിൽ ഒരു ടി-20 മത്സരം കളിക്കും. ഈ മത്സരങ്ങളിൽ രണ്ട് വ്യത്യസ്ത ഇലവനുകളെ ഇന്ത്യ അണിനിരത്തും. ഇതിനു ശേഷമാണ് വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ പര്യടനങ്ങൾ. തുടർന്ന് ഏഷ്യാ കപ്പ്.
തിരക്കേറിയ ഷെഡ്യൂളും ബയോ ബബിളും കണക്കിലെടുത്ത് 35 പേരടങ്ങുന്ന ജംബോ സംഘത്തെ പ്രഖ്യാപിക്കാനാണ് സെലക്ടർമാരുടെ നീക്കം.
Read Also : സൂര്യകുമാർ യാദവിനു പരുക്ക്; ശ്രീലങ്കൻ പരമ്പരയിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
നാളെ മുതലാണ് ശ്രീലങ്കക്കെതിരായ പരിമിത ഓവർ പരമ്പരകൾ ആരംഭിക്കുക. പരമ്പരയിൽ സൂര്യകുമാർ യാദവും ദീപക് ചഹാറും കളിക്കില്ല. പരുക്കേറ്റ ഇരുവരും പരമ്പരകളിൽ നിന്ന് പുറത്തായതായി ബിസിസിഐ അറിയിച്ചു. കയ്യിൽ പരുക്കേറ്റതാണ് സൂര്യകുമാർ യാദവിനു തിരിച്ചടിയായത്. ചഹാറിൻ്റെ തുടയ്ക്കാണ് പരുക്ക്.
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിരുന്നു. ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരുക്കേറ്റ കെഎല്‍ രാഹുല്‍ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാര്‍ ഇടംപിടിച്ചു.
മുന്‍ നായകന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് എന്നിവര്‍ക്ക് ടി-20 പരമ്പരയില്‍നിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ടി-20 ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ് രണ്ട് ടീമുകളിലും ഇടംപിടിച്ചു.
മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി-20 പരമ്പരയ്ക്ക് പിന്നാലെ രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.
Story Highlights: india 3 foreign tours before t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here