കൊച്ചമ്മിണി എന്ന കഥാപാത്രമായി ലളിത മതിയെന്ന് പറഞ്ഞത് ഞാനാണ് : ഇന്നസെന്റ്

ഗോഡ്ഫാദർ എന്ന ചിത്രത്തിൽ കൊച്ചമ്മിണി എന്ന കഥാപാത്രം കെപിഎസി ലളിതക്ക് കൊടുക്കണം എന്ന് ഞാൻ സംവിധായകനോട് ആവശ്യപ്പെട്ടത് താനാണെന്ന് ഇന്നസെന്റ്. ആ കഥാപാത്രത്തിന് ലളിതയേക്കാൾ യോജിച്ച വ്യക്തി ഇല്ലെന്നും ഇന്നസെന്റ് പറഞ്ഞു. ( innocent about kpac lalitha )
‘നാടകത്തിൽ നിന്ന് സിനിമയിൽ എത്തി പലരും ശോഭിക്കാറില്ല. എന്നാൽ കെപിഎസി ലളിത ആ രീതിയിൽ മികച്ച നടി ആയിരുന്നു. ഗ്രാമത്തിന്റെ മുഖം അവരിൽ കൊത്തി വച്ചിട്ടുണ്ട്’ ഇന്നസെന്റ് പറഞ്ഞു.
ലളിതയുടെ കുടുംബവുമായി വലിയ ബന്ധമാണെന്നും ലളിതയുടേത് നികത്താനാവാത്ത നഷ്ടമാണെന്നും ഇന്നസെന്റ് പ്രതികരിച്ചു.
Read Also : പുറമെ ചിരിക്കുമ്പോഴും, ഉള്ളിൽ ലളിത ദുഃഖിതയായിരുന്നു : ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട്
അനശ്വര നടി കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് സഹോദരിയെയെന്ന് ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട്. വളരെയധികം ദുഃഖം അനുഭവിച്ച സ്ത്രീ ആയിരുന്ന ലളിതയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. പുറമെ ചിരിക്കുമ്പോഴും, അഭിനയിക്കുമ്പോഴും, ഉള്ളിന്റെയുള്ളിൽ ദുഃഖിതയായിരുന്നു ലളിത. എല്ലാ രഹസ്യങ്ങളും സങ്കടങ്ങളും ലളിത ശ്രീകുമാരൻ തമ്പിയോട് തുറന്ന് പറഞ്ഞിരുന്നു.
ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. താരത്തിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ. രാവിലെ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.
മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാർത്ഥ പേര്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അടുത്ത കാലം വരെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.
Story Highlights: innocent about kpac lalitha, KPAC Lalitha,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here