Advertisement

യൂറോപ്പിലേക്കുള്ള ഖത്തറിന്‍റെ എല്‍.എന്‍.ജി കയറ്റുമതിയില്‍ വന്‍ വര്‍ധന

February 23, 2022
Google News 2 minutes Read

യൂറോപ്പിലേക്കുള്ള ഖത്തറിന്‍റെ എല്‍.എന്‍.ജി കയറ്റുമതിയില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരിയില്‍ 65 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധിക്കിടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഖത്തറിന്‍റെ സഹായം തേടിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് യൂറോപ്പിലേക്ക് എല്‍.എന്‍.ജി കയറ്റുമതി കൂട്ടിയത്.
സഖ്യരാജ്യങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെട്ട് അമേരിക്ക ഖത്തറിനെ സമീപിച്ചിരുന്നു. എന്നാല്‍ യൂറോപ്പിലെ മുഴുവന്‍ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിന് മാത്രമായി മാത്രം സാധിക്കില്ലെന്ന് രാജ്യം അറിയിച്ചിരുന്നു. തുടർന്ന് നിലവില്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളുടെ ഊര്‍ജ മേഖലയെ ബാധിക്കാത്ത തരത്തില്‍ ഖത്തർ സഹായവും വാഗ്ദാനം ചെയ്തു.

Read Also : യുക്രൈന്‍ – റഷ്യ പ്രതിസന്ധി; അന്താരാഷ്ട്ര എണ്ണ വില കുതിച്ചുയര്‍ന്നു

അതേസമയം ആഗോള പ്രകൃതി വാതക വിതരണത്തിന്‍റെ 21 ശതമാനവും ഖത്തറില്‍ നിന്നാണ്. നിലവില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 14 കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ പ്രകൃതി വാതകമെത്തിക്കുന്നത്. ഇതില്‍ അഞ്ച് കേന്ദ്രങ്ങളാണ് യൂറോപ്പിലുള്ളത്. ബ്രിട്ടണ്‍, ഇറ്റലി, പോളണ്ട്, ബെല്‍ജിയും തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിതരണമാണ് വലിയ തോതിൽ കൂട്ടിയിട്ടുള്ളത്. സാധാരണ നിലയില്‍ യൂറോപ്പിന് ആവശ്യമായ പ്രകൃതി വാതകത്തിന്‍റെ 40 ശതമാനവും എത്തിക്കുന്നത് റഷ്യയാണ്. ഇതില്‍ മൂന്നിലൊന്ന് കടന്നുപോകുന്നത് യുക്രൈനിലൂടെയാണ്. എന്നാൽ യുക്രൈന്‍-റഷ്യ ബന്ധം വഷളായതോടെ വാതക വിതരണവും പ്രതിസന്ധി നേരിടുകയാണ്.

Story Highlights: Qatar’s LNG exports to Europe increase in January amid rising demand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here