10 ദിവസത്തിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നത് 2.42 ലക്ഷം പേര്‍

ഈ മാസം 24 മുതല്‍ അടുത്ത മാസം അഞ്ച് വരെയുള്ള ദിവസങ്ങളില്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി 2.42 ലക്ഷം പേര്‍ യാത്ര ചെയ്യുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ 1.34 ലക്ഷം പേരാണ് കുവൈറ്റില്‍ നിന്ന് പുറത്തുപോകുന്നത്. 1.09 ലക്ഷം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് വരുമെന്നാണ് കണക്കുകള്‍. പത്തുദിവസത്തിനിടെ 2280 യാത്രാ വിമാനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കുവൈറ്റ് പൗരന്മാരുടെയും പ്രവാസികളുടെയും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട കണക്കുകളാണിത്. ഇനിയുള്ള ദിവസങ്ങളിലും കൂടുതല്‍ ബുക്കിങ്ങുകള്‍ ഉണ്ടായേക്കാം. അതുകൂടി പരിഗണിക്കുമ്പോള്‍ 2.42 ലക്ഷം പേര്‍ യാത്ര ചെയ്യുമെന്ന കണക്കുകള്‍ വര്‍ദ്ധിച്ചേക്കാം.
Read Also : ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി ഒമാന്‍
അവധിക്കാല തിരക്ക് മുന്‍കൂട്ടി കണ്ട് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമയാന വകുപ്പ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. കുവൈറ്റിലേക്ക് 1141 വിമാനങ്ങള്‍ വരുമ്പോള്‍, 1139 എണ്ണം രാജ്യത്തുനിന്ന് പുറത്തേയ്ക്ക് പോകും.
തിരക്ക് മുന്‍കൂട്ടിക്കണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചെക്കിംഗ് കൗണ്ടറുകളുടെയും എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ്, സിവില്‍ വ്യോമയാന വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്.
Story Highlights: 2.42 lakh passengers pass through Kuwait International Airport in 10 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here