Advertisement

മനോഹരം ഈ രാജ്യം, ചരിത്രം ഉറങ്ങുന്ന യുക്രൈൻ; അറിയാം ഈ സവിഷേതകൾ…

February 24, 2022
Google News 1 minute Read

വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് യുക്രൈൻ. റഷ്യ യുക്രൈനിൽ വ്യോമാക്രമണം നടത്തുന്ന വാർത്ത ഞെട്ടലോടെയാണ് ലോകം ഉൾക്കൊണ്ടത്. ലോകത്തെ മുഴുവൻ കണ്ണുകളും ഇപ്പോൾ അവിടേക്കാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിൽ തകർന്നടിയാൻ പോകുന്നത് ഒരു രാജ്യവും അവിടുത്തെ ജനങ്ങളുമാണ്. കിഴക്കൻ യൂറോപ്യൻ രാജ്യമായ യുക്രൈൻ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. ചരിത്രപരമായി നിരവധി സവിശേഷതകളുള്ള യൂറോപ്പിലെ തന്നെ മനോഹരമായ ഒരു രാജ്യമാണ് യുക്രൈൻ.

1991-ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നത് വരെ ഇത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. അതിനുശേഷം യുക്രെയ്ൻ സ്വതന്ത്ര രാജ്യമായി. എന്നാൽ സമീപകാലത്ത് ഈ രാജ്യം റഷ്യയ്ക്കും യൂറോപ്പിനും യുഎസിനും ചൈനയ്ക്കും പോലും താൽപ്പര്യമുള്ള സ്ഥലമായി മാറി. യുക്രെയ്ൻ വീണ്ടും തങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് റഷ്യ. ഈ ശ്രമത്തിൽ റഷ്യയും യുക്രെയ്നും തമ്മിൽ സംഘർഷം വളരുകയും അത് യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. അറിയാം യുക്രൈനിന്റെ പ്രത്യേകതകൾ എന്തൊക്കെയന്ന്…

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം

ലോകത്തിലെ 46-ാമത്തെ വലിയ രാജ്യവും യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യവുമാണ് യുക്രൈൻ. യുക്രൈനിന്റെ ആകെ വിസ്തീർണ്ണം ഏകദേശം ആറ് ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. രാജ്യത്തെ മൊത്തം ജനസംഖ്യ 44.9 ദശലക്ഷം അതായത് 4.49 കോടി. യുക്രൈയ്നിലെ ജനസംഖ്യയുടെ 78 ശതമാനവും സ്വദേശികളാണ്. 22 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും. 100 സ്ത്രീകൾക്ക് 86.3 പുരുഷന്മാർ എന്നാണ് ഇവിടുത്തെ കണക്ക്.

യുക്രൈയിനിന്റെ കറൻസിയും ഭാഷയും

യുക്രൈയ്‌നിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ആണ് കൈവ്. യുക്രൈനിന്റെ ഏറ്റവും വലിയ ജനസംഖ്യ ഈ നഗരത്തിലാണ് താമസിക്കുന്നത്. 2.8 ദശലക്ഷം ആളുകൾ. ഇവിടുത്തെ പ്രധാന മതം ക്രിസ്തുമതവും ഔദ്യോഗിക ഭാഷ യുക്രൈനിയനുമാണ്. എന്നിരുന്നാലും, മറ്റ് പല ഭാഷകളും ഇവിടുത്തുകാർ സംസാരിക്കുന്നുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക കറൻസി യുക്രൈനിയൻ ഹ്രിവ്നിയയാണ്.

യുക്രെയ്ൻ സ്വതന്ത്രമായത്

1991 ഓഗസ്റ്റ് 24 ന് സോവിയറ്റ് യൂണിയൻ പിളർന്നതിനുശേഷമാണ് യുക്രെയ്ൻ സ്വാതന്ത്ര്യം നേടുന്നത്. 1922 ൽ യുക്രെയ്ൻ സോവിയറ്റ് യൂണിയനിൽ അംഗമായി. വടക്കുകിഴക്കൻ-കിഴക്കൻ റഷ്യ, വടക്കുപടിഞ്ഞാറ് ബെലാറസ്, പടിഞ്ഞാറൻ പോളണ്ട്, സ്ലൊവാക്യ എന്നിവയാണ് ഈ രാജ്യത്തിന്റെ അതിർത്തി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

പ്രശസ്തം ഈ രാജ്യം

ലോകത്തിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ യുക്രെയ്നിലാണ് സ്ഥിതി ചെയ്യുന്നത്. യുക്രെയ്നിലെ ആർസെനൽന മെട്രോ സ്റ്റേഷൻ എന്നാണ് ഇതിന്റെ പേര്. യുക്രെയ്നിന്റെ സാക്ഷരതാ നിരക്ക് ഏകദേശം 99.8 ശതമാനമാണ്. ഇത് ലോകത്തിലെ നാലാമത്തെ ഉയർന്ന സാക്ഷരതാ നിരക്കാണ്. ശരാശരി ആയുർദൈർഘ്യം ഏകദേശം 71.48 വർഷമാണ്.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമാണ് യുക്രെയ്ൻ. ഫുട്ബോൾ, ബോക്സിംഗ് എന്നിവയാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങൾ. ആണവായുധ ശേഖരം ഉപേക്ഷിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുക്രെയ്ൻ.

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം

ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള ജനസംഖ്യയുടെ കാര്യത്തിൽ ഉക്രെയ്ൻ ലോകത്ത് നാലാം സ്ഥാനത്താണ്. 15 വയസും അതിൽ കൂടുതലുമുള്ള യുക്രൈനിയക്കാരിൽ 99.4% പേർക്കും എഴുതാനും വായിക്കാനും അറിയാം. പ്രായപൂർത്തിയായ യുക്രൈനിയക്കാരിൽ 70% പേർക്കും സെക്കൻഡറി അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസമുണ്ട്. യുക്രൈയ്നിൽ നിന്നുള്ള നിലവിലെ ഹെവിവെയ്റ്റ് ചാമ്പ്യൻമാരായ വിറ്റാലി, വ്ലാഡിമിർ എന്നിവർക്ക് പോലും ഡോക്ടറേറ്റ് ബിരുദമുണ്ട്.

Story Highlights: Facts about Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here