Advertisement

യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം: സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

February 24, 2022
Google News 1 minute Read
gold price soars up

യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി.

ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. അതേസമയം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കനത്ത നഷ്ടമാണ്. നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്കുപതിച്ചു.

Read Also : യുക്രൈന്‍ യുദ്ധം : ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ

സെന്‍സെക്സ് 1426 പോയന്റ് താഴ്ന്ന് 55,805ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തില്‍ 16,655ലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ നവംബറിനുശേഷം 30ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധന. കൊവിഡിന്റെ ആഘാതത്തില്‍നിന്ന് ആഗോളതലത്തില്‍ സമ്പദ്ഘടനകള്‍ തിരിച്ചുവരവ് നടത്തിയതോടെ ഡിമാന്റ് കൂടിയതാണ് നേരത്തെ ഘട്ടംഘട്ടമായി വിലവര്‍ധനയ്ക്ക് കാരണമായത്. സംഘര്‍ഷം തുടര്‍ന്നാല്‍ വില പുതിയ ഉയരങ്ങള്‍ കീഴടക്കിയേക്കാനും സാധ്യതയുണ്ട്.

Story Highlights: gold-prices-today-gold-silver-rates-surge-as-ukraine-crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here