യുക്രൈന്‍ യുദ്ധം : ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ

യുക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രൈനില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി. സംഘർഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്രപെട്ടെന്നുള്ള നടപടി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് ഇന്നായിരുന്നു അതിപ്പോൾ പാതി വഴിയിലാണ്. പാക് വ്യോമാതിർത്തി കടന്ന് ഇപ്പോൾ ഇറാൻ അതിർത്തിലാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒഴിപ്പിക്കൽ നടപടികൾ നിലവിൽ പ്രതിസന്ധിയിലാണ്.
Read Also : ഈ കൊച്ചു കർഷകൻ മിടുക്കനാണ്; പഠനത്തോടൊപ്പം കൃഷിയുമായി എട്ടാം ക്ലാസുകാരൻ…
റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രൈനിലെ വിമാനത്താവളങ്ങൾ അടച്ചു. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യം താത്കാലികമായി പ്രതിസന്ധിയിലായിരിക്കുകയാണ്. യുക്രൈനിൽ നിന്നും രണ്ടാമത്തെ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. യുക്രൈനിലേക്ക് പോയ ഒരു വിമാനം ആളില്ലാതെ മടങ്ങി. മൂന്നാമത്തെ വിമാനം 26ന് വരാനിരിക്കെയാണ് നീക്കം. യുക്രൈനിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി പ്രവർത്തിക്കുകയാണ്. രാജ്യത്തുള്ള ഇന്ത്യക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു.
മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രൈന്‍ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. യുക്രൈന്‍ വിഷയത്തിൽ ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വന്‍പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണമുണ്ടായാല്‍ സഖ്യരാജ്യങ്ങള്‍ യുക്രൈനൊപ്പം നില്‍ക്കാന്‍ സാധ്യത കുറവാണെന്നും റഷ്യയുടെ സുരക്ഷ ഉറപ്പുനല്‍കിയാല്‍ സ്ഥിതിഗതികള്‍ മാറാമെന്നും വിദേശകാര്യ വിദഗ്ധന്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു.
Story Highlights: ukraine-crisis-india-seek-remedy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here