Advertisement

ഈ കൊച്ചു കർഷകൻ മിടുക്കനാണ്; പഠനത്തോടൊപ്പം കൃഷിയുമായി എട്ടാം ക്ലാസുകാരൻ…

February 23, 2022
Google News 1 minute Read

കുട്ടികൾ നമുക്ക് അത്ഭുതമാണ്. കാരണം അവരിൽ നിന്ന് പഠിക്കാൻ നമുക്ക് നിരവധി കാര്യങ്ങളുണ്ട്. പഠനവും കൃഷിയും ഒന്നിച്ച് കൊണ്ടുപോകുന്ന ഒരു കൊച്ചു മിടുക്കനെ പരിചയപ്പെടാം. കൊല്ലം ജില്ലയിലെ പത്തനാപുരം പഴഞ്ഞിക്കടവ് സ്വദേശി ജിഫിൻ ആണ് താരം. ഈ എട്ടാം ക്ലാസുകാരന് സ്‌കൂളിൽ പോകുന്നതിന് മുമ്പ് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്താണന്നല്ലേ… ആളൊരു കൃഷിക്കാരനാണ് .. ജിഫിന്റെ എല്ലാ പ്രഭാതവും തുടങ്ങുന്നത് കൃഷിയിടത്തിൽ നിന്നാണ്.

പിതാവും കർഷകനുമായ സി എം രാജീവിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ കൃഷി ഭൂമിയിലാണ് ഈ കൊച്ചുമിടുക്കന്റെ ദിവസം ആരംഭിക്കുനന്ത്. വയലിലെ കൃഷിയിൽ വെള്ളം നനയ്ക്കുകയും പരിപാലിക്കുകയുമാണ് ആദ്യത്തെ പണി. പയറും പാവലും ചീരയും വെള്ളരിയും ചുരയ്ക്കയും തുടങ്ങി എല്ലാം നിറഞ്ഞു നിൽക്കുന്ന അതിസുന്ദരമായ വയൽ. ഈ എട്ടാം ക്ളാസുകാരനൊപ്പം വയലിൽ അച്ഛനും അമ്മയും ഒപ്പമുണ്ടാകും. കൂടാതെ ഒമ്പത് ക്ളാസുകാരിയായ സഹോദരിയും. എല്ലാവരും ചേർന്ന് പാകമെത്തിയ പച്ചക്കറികൾ നിറച്ച് കുട്ടയിലാക്കി നടക്കും.

Read Also : ഇവിടെ ആകെ താമസക്കാർ പതിനൊന്ന് പേർ; ദ്വീപിലേക്ക് താമസക്കാരെ ക്ഷണിക്കുന്നു…

നൂറു മീറ്റർ അപ്പുറമുള്ള കൊട്ടാരക്കര പത്തനാപുരം മിനി ഹൈവേയിലേക്കാണ് നടത്തം. കച്ചവടമാണ് അടുത്ത പരിപാടി. ജിഫിൻ എത്തുന്നതും കാത്ത് നിരവധി ആളുകൾ അവിടെ നിൽക്കുന്നുണ്ടാകും. കൊണ്ടുവരുന്ന പച്ചക്കറികൾ ഞൊടിയിടയിലാണ് വിറ്റുതീരുന്നത്. അതുകഴിഞ്ഞ് ഒറ്റ ഓട്ടമാണ് അടുത്തുള്ള ബന്ധുവിന്റെ കടയിലേക്ക്. അവിടെ നേരത്തെ കൊണ്ടുവെച്ച യൂണിഫോമിട്ട് അവിടുന്ന് സ്‌കൂളിലേക്ക്.. ഈ എട്ടാം ക്ലാസുകാരൻ നമുക്ക് ഒരു പാഠമാണ്. മാതൃകയും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here