ഓരോ മിനുട്ടിലും ഓയോയ്ക്ക് നഷ്ടം 76,000 രൂപ, സ്വിഗ്ഗിക്ക് 25,000; സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ഇത് നഷ്ടക്കാലമോ?

ലോകത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഹബുകളിൽ ഒന്നായാണ് ഇന്ത്യയുടെ വളർച്ച. സ്റ്റാർട്ടപ്പുകൾ വളരാൻ ആവശ്യമായ വലിയ തോതിലുള്ള പിന്തുണ സർക്കാരും നിക്ഷേപകരും ഇവിടെ ഒരുക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെ തന്നെ ധാരാളം സ്റ്റാർട്ടപ്പുകൾ യൂണികോണുകളായി മാറിയിരിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോൾ നിലവിലുള്ള ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾക്കും പകർച്ചവ്യാധികളും വിപണിയിൽ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഓയോ,സ്വിഗ്ഗി, മൊബിക്വിക് തുടങ്ങി എട്ടോളം ന്യൂജന്‍ കമ്പനികൾക്ക് കോടികളുടെ നഷ്ടമുണ്ടായപ്പോള്‍ നൈക, ഫിനോ പേയ്മെന്‍റ് ബാങ്ക് തുടങ്ങിയ ചുരുക്കം ചില കമ്പനികലാണ് ലാഭത്തിലെത്തിയത്. സമീപകാലത്ത് വിപണികളിലെ ഈ ഏറ്റക്കുറച്ചിൽ ഇന്ത്യയിലെ പ്രമുഖ സ്റ്റാർട്ട് അപ്പ് കമ്പനികളെ എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കാം.
കൊവിഡ് മഹാമാരി എല്ലാ മേഖലയെയും ബാധിച്ച പോലെ ബിസിനസ്സ് മേഖലയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഈ സമയം ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ഓയോയെയും കാര്യമായി തന്നെ ഇത് ബാധിച്ചു. റിതേഷ് അഗർവാൾ ആണ് ഒയോയുടെ സ്ഥാപകൻ. സ്റ്റാർട്ടപ്പിന് 2020-21 സാമ്പത്തിക വർഷത്തിൽ 3943.84 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അതായത് കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിക്ക് ഓരോ മിനിറ്റിലും 76,077 രൂപ നഷ്ടമുണ്ടായി. അതുപോലെ നഷ്ടമുണ്ടായ മറ്റൊരു സ്റ്റാർട്ട്അപ്പാണ് സ്വിഗ്ഗി. ഇന്ന് ഏറെ പ്രചാരത്തിലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പാണ് ഇത്. ഈ മഹാമാരിക്കാലം സ്വിഗ്ഗിയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളിലും പുറത്തും പോയി ഭക്ഷണം കഴിക്കാൻ പറ്റാത്ത സാഹചര്യം നിലവിൽ ഉണ്ടായപ്പോൾ കൂടുതൽ പേരും ആശ്രയിച്ചത് സ്വിഗ്ഗിയെയാണ്. എന്നിട്ടും സ്വിഗിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 1,314 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അതായത് ഓരോ മിനിറ്റിലും 25,347 രൂപയുടെ നഷ്ടം.
ഗുരുഗ്രാം ആസ്ഥാനമായുള്ള പേയ്മെന്റ് സർവീസ് സ്റ്റാർട്ടപ്പ് ആണ് മൊബിക്വിക്. 2020-21 സാമ്പത്തിക വർഷത്തിൽ 111.3 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അതായത് ഈ സാമ്പത്തിക വർഷത്തിൽ ഒരു മിനിറ്റിൽ 2,147 രൂപയുടെ നഷ്ടമാണ് മൊബിക്വിക്കിന് സംഭവിച്ചു. മറ്റൊരു പേയ്‌മെന്റ് സർവീസായ പേടിഎമ്മും ഈ കാലയളവിൽ നഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ 778.5 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഈ കാലയളവിൽ സ്റ്റാർട്ടപ്പിന് ഓരോ മിനിറ്റിലും 60,069 രൂപയാണ് നഷ്ടമായത്. നോയിഡ ആസ്ഥാനമായാണ് പേടിഎം പ്രവർത്തിക്കുന്നത്. 2010ൽ വിജയ് ശേഖർ ശർമ്മയാണ് ഈ ഇ കൊമേഴ്‌സ് കമ്പനി സ്ഥാപിച്ചത്.
Read Also : ഓൺലൈൻ പരസ്യ തട്ടിപ്പ്; യുഎസിനും ചൈനയ്ക്കും വൻ നഷ്ടം…
ഇൻഷുറൻസ് പ്ലാറ്റ്ഫോമായ പോളിസിബസാറിന്റെയും ക്രെഡിറ്റ് കംപാരിസൻ പോർട്ടലായ പൈസബസാറിന്റെയും മാതൃ സ്ഥാപനമായ പിബി ഫിൻടെകിന് ഡിസംബർ പാദത്തിൽ 298 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഈ കാലയളവിൽ ഓരോ മിനിറ്റിലും 22,995 രൂപ കമ്പനിക്ക് നഷ്ടമാക്കി. സ്വിഗിയ്ക്ക് പുറമെ സൊമാറ്റോയും നഷ്ടത്തിലൂടെയാണ് കടന്നുപോയത്. കഴിഞ്ഞ പാദത്തിൽ സൊമാറ്റോയ്ക്ക് 63.2 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മിനിറ്റിന് 4,876 രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
Story Highlights: Oyo loses Rs 76,000 every minute, Swiggy Rs 25,000; how startups are performing?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here