Advertisement

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പി എസ് ശ്രീകല ചുമതലയേറ്റു

February 24, 2022
Google News 1 minute Read

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി എസ് ശ്രീകല ചുമതലയേറ്റു. വി കാർത്തികേയൻ നായർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ ഡയറക്ടർ ചുമതലയേറ്റത്. സാക്ഷരത മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. പി എസ് ശ്രീകല. കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയിലും അംഗമായിരുന്നു. കേരള സ്ത്രീ പഠനകേന്ദ്രം ഡയറക്ടർ, വനിതാ സഹിതി സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.

ഇഎംഎസിന്റെ ഭാഷാ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ള പഠനനത്തിൽ യുജിസി ഫെല്ലോഷിപ്പോടെ പിഎച്ച്ഡി നേടി. സംസ്കൃതത്തിലെയും ദ്രാവിഡഭാഷകളിലെയും സ്ത്രീസൂചകങ്ങൾ സംബന്ധിക്കുന്ന പഠനത്തിൽ യുജിസിയുടെ മേജർ റിസർച്ച് പ്രൊജക്ട് പൂർത്തിയാക്കി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവർത്തനവും, നവ നവോത്ഥാനത്തിന്റെ ഭാവുകത്വ പരിസരം എന്നിവയും വിശ്വസാഹിത്യത്തിലെ സ്ത്രീപ്രതിഭകൾ, ഇ. എം. എസ് ഭാഷ സാഹിത്യം, ഫെമിനിസത്തിന്റെ കേരള ചരിത്രം, നിലവറകൾ തുറക്കുമ്പോൾ (എഡിറ്റർ), ഇ. എം. എസിന്റെ കഥ (ബാലസാഹിത്യം), മാൽപ്രാക്ടീസ് (കഥാസമാഹാരം) തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

Story Highlights: ps-sreekala-appointed-as-the-director-language-institute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here