യുക്രൈനിലെ സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നു, എംബസിയുടെ പ്രവർത്തനത്തിന് തടസമില്ല; വിദേശകാര്യമന്ത്രി

യുക്രൈനിലെ സ്ഥിതി ഇന്ത്യ നിരന്തരം നിരീക്ഷിക്കുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അത്യാവശ്യമില്ലാതെ അവിടെ തുടരുന്നവർ മടങ്ങണമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. എംബസിയുടെ പ്രവർത്തനത്തിന് തടസമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന്റെ കത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഓൺലൈൻ ക്ളാസുകൾ ഉറപ്പാക്കാൻ ചർച്ച നടത്തും. ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് ഇന്നലെ മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർധരാത്രിയോടെയാണ് ഡൽഹിയിൽ എത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
Read Also : യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി സൂചന
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് ഉള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് വിമാനങ്ങൾ കൂടി യുക്രൈനിലേക്ക് പോകും. കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ നിന്നാണ് ആദ്യം വിമാനം പുറപ്പെട്ടത്. എയർ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകൾ, ഔദ്യോഗിക വെബ്‌സൈറ്റ്, കോൾ സെന്ററുകൾ, അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി മറ്റു വിമാനങ്ങൾക്കുള്ള ബുക്കിങ് പുരോഗമിക്കുകയാണ്.
Story Highlights: situation in Ukraine is constantly monitored-s jaishankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here