Advertisement

ആയുധങ്ങൾ കൈവശമുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാം; യുക്രൈൻ പ്രസിഡന്റ്

February 24, 2022
Google News 1 minute Read

യുക്രൈനിൽ പട്ടാള നിയമം. ആയുധങ്ങൾ കൈവശമുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകണമെന്ന് ഉത്തരവിട്ട് യുക്രൈൻ പ്രസിഡന്റ്. യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈൻ. യുക്രൈന്റെ സൈന്യവും റഷ്യയ്‌ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങൾ കൈവശമുള്ള ഏതൊരു വ്യക്തിയ്‌ക്കും രാജ്യത്തിന്റെ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സിൽ ചേരാമെന്നാണ് പ്രതിരോധ മന്ത്രി ഒലക്‌സി റെസ്‌നികോവും വ്യക്തമാക്കി.

Read Also : ഓരോ മിനുട്ടിലും ഓയോയ്ക്ക് നഷ്ടം 76,000 രൂപ, സ്വിഗ്ഗിക്ക് 25,000; സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ഇത് നഷ്ടക്കാലമോ?

യുക്രൈൻ സായുധ സേനയുടെ കരുതൽ സൈന്യമാണ് ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സ്. ഇതിൽ സൈനികർക്കും അതേപോലെ സാധാരണക്കാർക്കും അംഗമാകാൻ സാധിക്കും. യുക്രൈന്റെ പ്രധാന സൈന്യത്തിന് ചില അവശ്യഘട്ടങ്ങളിൽ സേവനം നൽകുക എന്നതാണ് ഇവരുടെ പ്രധാന കർത്തവ്യം. നിലവിൽ രാജ്യത്തെ സങ്കീർണ സാഹചര്യം പരിഗണിച്ചാണ് പ്രതിരോധ മന്ത്രി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെയാണ് യുക്രൈനിൽ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടത്. യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിൻ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

Story Highlights: ukraine-president-about-russian-attack-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here