Advertisement

റഷ്യക്കാര്‍ എന്നും സുഹൃത്തുക്കള്‍; റഷ്യന്‍ ഭാഷയില്‍ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ്

February 24, 2022
Google News 1 minute Read

റഷ്യക്കാര്‍ എന്നും സുഹൃത്തുക്കള്‍, ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി.വ്ളാദിമർ പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദമുയർത്തണം. റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചെന്നും വ്ളാദിമർ സെലന്‍സ്‌കി വ്യക്തമാക്കി. ജനങ്ങളോട് ആശുപത്രികളിലെത്തി രക്തദാനം ചെയ്യാൻ അദ്ദേഹം നിർദേശിച്ചു. റഷ്യക്കാർ എന്നും സുഹൃത്തുക്കൾ ആണെന്നും അദ്ദേഹം റഷ്യൻ ഭാഷയിൽ പ്രതികരിച്ചു.

Read Also : ഓരോ മിനുട്ടിലും ഓയോയ്ക്ക് നഷ്ടം 76,000 രൂപ, സ്വിഗ്ഗിക്ക് 25,000; സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ഇത് നഷ്ടക്കാലമോ?

സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോർട്ടുകളാണ് ഇരുരാജ്യവും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഏറ്റവുമൊടുവിൽ 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും വീണ്ടുമൊരു റഷ്യൻ വിമാനം നശിപ്പിച്ചുവെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.

ഷ്ചാസ്ത്യാ മേഖല യുക്രൈന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാക്കിയെന്നും അവിടെ 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്നുമാണ് യുക്രൈന്റെ വാദം. ക്രമറ്റോർസ്‌ക് മേഖലയിൽ റഷ്യയുടെ ആറാമത്തെ വിമാനം നശിപ്പിച്ചതായും യുക്രൈന്‍ വ്യക്തമാക്കി.

Story Highlights: ukraine-president-response-after-russian-attack-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here