Advertisement

പുടിന്റെ യുദ്ധ പ്രഖ്യാപനം മുന്‍കൂട്ടി ചിത്രീകരിച്ചത്; വീഡിയോ മെറ്റാഡേറ്റ പുറത്ത്

February 24, 2022
Google News 12 minutes Read

യുക്രൈനെതിരേ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധപ്രഖ്യാപനം മുന്‍കൂട്ടി ചിത്രീകരിച്ചതെന്ന് മെറ്റാഡേറ്റ. യുദ്ധപ്രഖ്യാപനം ഔദ്യോഗികമായി വന്നത് ഫെബ്രുവരി 24 നാണ്. എന്നാല്‍ മുന്‍ സോവിയറ്റ് രാജ്യത്തിനെതിരെ പുടിന്‍ യുദ്ധം പ്രഖ്യാപിക്കുന്ന വീഡിയോ മറ്റൊരു കഥയാണ് പറയുന്നത്.
യുക്രൈനിന്റെ അധിനിവേശത്തെക്കുറിച്ചുള്ള പുടിന്റെ സ്ഥിരീകരണത്തിന്റെ മെറ്റാഡാറ്റ അനുസരിച്ച്, വീഡിയോ യഥാര്‍ത്ഥത്തില്‍ ഫെബ്രുവരി 21 നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാണ്.

ഫെബ്രുവരി 24 ന് അല്ല ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതെല്ലാം ശരിവെക്കുന്നത് യുക്രൈനിലെ റഷ്യയുടെ ആസൂത്രിത അധിനിവേശത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇടക്കിടെ നല്‍കി മുന്നറിയിപ്പുകളെല്ലാം ശരിയായിരുന്നു എന്നത് തന്നെയാണ്. തിങ്കളാഴ്ചത്തെ അതേ ടൈയും കറുത്ത സ്യൂട്ട് ജാക്കറ്റുമാണ് പുടിന്‍ ധരിച്ചിരുന്നത്. അതിനാല്‍ഇതെല്ലാം ദിവസങ്ങള്‍ക്ക് മുന്‍പേ പ്രഖ്യാപിച്ചതാണ് എന്നാണ് ഇതില്‍ നിന്നു മനസിലാകുന്നത്.

ട്വിറ്ററിലെ ഉപയോക്താക്കള്‍ വീഡിയോയുടെ മെറ്റാഡാറ്റ പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി 21 ന് പുറത്തിറക്കിയ മറ്റൊരു വീഡിയോയുമായി മറ്റ് സമാനതകളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുദ്ധമുണ്ടായാല്‍ പുടിനെപ്പോലുള്ള നേതാക്കളെ ഉത്തരവാദിയാക്കാന്‍ സാങ്കേതികവിദ്യ എങ്ങനെ സഹായിക്കുമെന്ന് വീഡിയോയില്‍ നിന്നുള്ള മെറ്റാഡേറ്റ വെളിപ്പെടുത്തല്‍ എടുത്തുകാണിക്കുന്നു. ഇത്തരത്തില്‍ വീഡിയോകളുടെ മെറ്റാഡേറ്റ പുറത്തുവന്നതിന്റെ പേരില്‍ നേരത്തേയും വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

Story Highlights: video metadata putin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here