Advertisement

യുക്രൈനിൽ റഷ്യ ഇറക്കിയിരിക്കുന്നത് സ്‌പെറ്റ്‌സ്‌നാസിനെ; ഈ പ്രത്യേക സൈനിക സംഘം ആരാണ് ?

February 25, 2022
3 minutes Read
russia deployed spetsnaz in Ukraine
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യയുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ പതറുകയാണ് യുക്രൈൻ. റഷ്യൻ മിസൈലുകൾ യുക്രൈൻ നഗരങ്ങൾക്ക് മുകളിൽ വർഷിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയുടെ അത്യാധുനിക മിലിട്ടറി സംവിധാനങ്ങൾക്ക് മുന്നിൽ മാത്രമല്ല, തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ സൈന്യത്തിന് മുന്നിലും പിടിച്ച് നിൽക്കാൻ പരിശ്രമിക്കുകാണ്. യുക്രൈനെതിരായ യുദ്ധത്തിന് വേണ്ടി റഷ്യ നിയോഗിച്ചിരിക്കുന്നത് സ്‌പെറ്റ്‌സ്‌നാസ് എന്ന സൈന്യത്തെയാണെന്നാണ് റിപ്പോർട്ട്. യുദ്ധത്തിന് വേണ്ടിയും, സമാധാനം പുനഃസ്ഥാപിക്കുന്നതിനും ലോകമെമ്പാടും പല മിഷനുകളിൽ ഏർപ്പെട്ടിട്ടുള്ള സേനയാണ് സ്‌പെറ്റ്‌സ്‌നാസ്. ( russia deployed spetsnaz in Ukraine )

എന്താണ് സ്‌പെറ്റ്‌സ്‌നാസ് സേന ?

Glavnoye Razvedyvatelnoye Upravlenie or GRU ആണ് റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് സർവീസ്. 1991 ൽ സോവ്യറ്റ് യൂണിയനും, സോവ്യറ്റ് യൂണിയന്റെ ഏജൻസിയായ കെജിബിയും തകർന്നപ്പോഴും റഷ്യയുടെ ജിആർയു അതിജീവിച്ചു. 2018 ലെ സാലിസ്ബറി നർവ് അറ്റാക്കിനും പിന്നിൽ ഈ സേനയാണെന്നാണ് ആരോപണം. റഷ്യൻ മിലിട്ടറി ഓഫിസറായിരിക്കെ ബ്രിട്ടീഷ് ഇന്റലിജൻസിന് വേണ്ടി ഡബിൾ ഏജന്റായി പ്രവർത്തിച്ച സെർജി സ്‌ക്രിപൽ, മകൾ യൂലിയ സ്‌ക്രിപൽ എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവമാണ് 2018 ലെ സാലിസ്ബറി നർവ് അറ്റാക്ക്.

ഈ ജിആർയുവിന്റെ കമാൻഡോ വിഭാഗമാണ് സ്‌പെറ്റ്‌സ്‌നാസ്. 1979 ൽ അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തിയ ഈ സേന രൂപികൃതമാകുന്നത് 1949 ലാണ്.

Read Also : റഷ്യയുടേയും യുക്രൈന്റേയും ആയുധ ബലം; ആരാണ് മുന്നിൽ ? [ 24 Explainer ]

1500 മുതൽ 2000 കമാൻഡോസാണ് ഈ സൈന്യത്തിലുള്ളത്. സിറിയൻ ആക്രമണം, ശീതയുദ്ധ കാലം എന്നീ സമയത്തെല്ലാം സ്‌പെറ്റ്‌സ്‌നാസിന്റെ പ്രവർത്തനം ലോകശ്രദ്ധ നേടിയവയാണ്.

സ്‌പെറ്റ്‌സ്‌നാസ് സേനയിൽ രണ്ട് തരം സൈനിക വിഭാഗങ്ങളാണ് ഉള്ളത്. ഒന്ന് വേഗ. ആണവായുധങ്ങളിൽ വിധഗ്ധരാണ് ഈ സംഘം. മറ്റൊരു വിഭാഗം ഫേക്കൽ സേനയാണ്. ബന്ധികളാക്കിയവരെ മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പ്രാവീണ്യം നേടിയവരാണ് ഇവർ.

സ്‌പെറ്റ്‌സ്‌നാസ് ഏറ്റൈടുത്തിട്ടുള്ള ദൗത്യങ്ങളൊന്നും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഏത് രാജ്യത്തും, ഏത് ആയോധന മുറകളെയും, ഏത് കാലാവസ്ഥയേയും കീഴ്‌പ്പെടുത്താൻ ഇവർക്ക് പ്രത്യേക വൈഭവമാണ്. അതിനൊരു കാരണം ഇവരുടെ പരിശീലനം തന്നെയാണ്. അതികഠിനവും, അതിക്രൂരവുമാണ് ഇവരുടെ പരിശീലനം. മറ്റ് രാജ്യങ്ങളിലെ മിലിട്ടറി ട്രെയ്‌നിങ്ങിനിടെ മരണപ്പെടുന്നവരുടെ കണക്കുകൾ അപേക്ഷിച്ച് സ്‌പെറ്റ്‌സ്‌നാസ് ട്രെയ്‌നിങ്ങിനിടെ മരണപ്പെടുന്നവരുടെ കണക്ക് വളരെ കൂടുതലാണ്. ശാരീരികമായും മാനസികമായും ഏത് വെല്ലുവിളികളെയും ചെറുത്ത് തോൽപ്പിക്കാൻ തക്ക പരിശീലനമാണ് സെപ്റ്റ്‌സ്‌നാസിന് നൽകുന്നത്.

പരിശീലന മുറകൾ

പെയ്ൻ മാനേജ്‌മെന്റ്…വേദന സഹിക്കാനുള്ള കഴിവ്… അതാണ് ഇവരുടെ പരിശീല മുറകളിലൊന്ന്. ഈ പരിശീലനത്തിനിടെ പല വഴികളിലൂടെ ഇൻസ്ട്രക്ടർമാർ ട്രെയ്‌നികളെ വേദനിപ്പിക്കും. മറ്റ് രാജ്യങ്ങളിലെ സൈനിക പരിശീലത്തിലെ ‘എൻഡ്യൂറൻസ് ടെസ്റ്റ്’ ഓട്ടം, നീന്തൽ, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവയാണെങ്കിൽ സ്‌പെറ്റ്‌സ്‌നാസിൽ അടിയും ഇടിയുമൊക്കെയാണ്.

ട്രെയ്‌നിയെ മറ്റ് സ്‌പെറ്റ്‌സ്‌നാസ് ഉദ്യോഗസ്ഥർക്ക് വളഞ്ഞിട്ട് ആക്രമിക്കും. കൈയും, കാലും ബാറ്റുമെല്ലാം ഉപയോഗിച്ച് തല്ലി ചതയ്ക്കും. ട്രെയ്‌നി അതി ഒറ്റയ്ക്ക് നിന്ന് പ്രതിരോധിക്കണം. ഒടുക്കം ട്രെയ്‌നി ബോധരഹിതനായി വീഴും. അതുവരെ ഈ ആക്രമണം തുടരും. മുള്ളുപോലുള്ള കമ്പിവലയിലൂടെ ഇഴയുക, ട്രക്കിൽ കെട്ടി വലിക്കുക തുടങ്ങി ഒരു മനുഷ്യ ശരീരത്തിന് താങ്ങാനാകുന്നതിലും അപ്പുറം പരീക്ഷണങ്ങളിലൂടെയാണ് ഓരോ സ്‌പെറ്റ്‌സ്‌നാസ് ട്രെയ്‌നിയും കടന്നുപോകുന്നത്.

ആളിക്കത്തുന്ന തീയിലൂടെയുള്ള പരിശീലനങ്ങൾ, മാർഷ്യൽ ആർട്ട്‌സ്, ബാലിസ്റ്റിക് കത്തി, ബേസിക് എൻട്രെഞ്ചിംഗ് ടൂൾ എന്നിവ പരിശീലനമുറികളിൽ ചിലത് മാത്രം. വിദേശ ഭാഷാ പഠനം, വിവിധ സംസ്‌കാരങ്ങളെ കുറിച്ച് ആഴത്തിലുള്ള പഠനം, അത്യാധുനിക സംവിധാനം ഉപയോഗിച്ചുള്ള പൂട്ടുകൾ പൊളിക്കൽ, നേരിയ ശബ്ദം പോലും ഉണ്ടാക്കാതെ ഒരാളെ കൊലപ്പെടുത്തുക, ഹാലോ ഉൾപ്പെടെയുള്ള പാരച്യൂട്ടിംഗ് പാഠങ്ങൾ, വിവിധ താപനിലകളിൽ പൊരുതാനുള്ള വൈഭവം, എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്.

പ്രശസ്തമായ നിരവധി ദൗത്യങ്ങൾ സെപറ്റ്‌സ്‌നാസ് ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനം ഓപറേഷൻ സ്റ്റോം 333 (ട്രിപ്പിൾ ത്രീ) ആണ്.

സ്‌പെറ്റ്‌സ്‌നാസിന്റെ പ്രശസ്ത ദൗത്യങ്ങൾ

സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധമുള്ള അഫ്ഗാൻ പ്രസിഡന്റ് നൂർ മുഹമ്മദ് തരകിയെ അധികാരത്തിൽ നിന്ന് നീക്കി പകരം സോവ്യറ്റ് വിരുദ്ധനായ ഹഫീസുള്ള അമിൻ വന്നതോടെയാണ് സോവ്യറ്റ് യൂണിയനും അഫ്ഗാനും തമ്മിലുള്ള ബന്ധം കലുഷിതമായി. നൂർ മുഹമ്മദ് തരകി ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്തതോടെ സോവ്യറ്റ് യൂണിയൻ അഫ്ഗാൻ നേതാവായ ബബ്രാക് കർമാലുമായി ധാരണയിലെത്തി. അങ്ങനെ 1979 ഡിസംബർ 12ന് അഫ്ഗാനിൽ സ്‌പെറ്റ്‌സ്‌നാസ് സേനയെത്തി. അന്ന് സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്നു സേന.
തുടർന്ന് അഫഗാൻ പ്രസിഡന്റ് ഹഫീസുള്ള അമിനെയും മകനേയും താജ്‌ബേഗ് കൊട്ടാരത്തിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തി സ്‌പെറ്റ്‌സ്‌നാസ്. ഈ ദൗത്യത്തെയാണ് ഓപറേഷൻ സ്റ്റോം 333 എന്ന് പറയുന്നത്. ഈ ദൗത്യമാണ് പത്ത് വർഷം നീണ്ട സോവ്യറ്റ്-അഫ്ഗാൻ യുദ്ധത്തിന് വഴിവച്ചതും. 1979 മുതൽ 1987 വരെ അഫ്ഗാൻ യുദ്ധത്തിൽ സജീവമായി സ്‌പെറ്റ്‌സ്‌നാസ് പൊരുതി.

യുദ്ധത്തിന് മാത്രമല്ല സ്‌പെറ്റ്‌സ്‌നാസ് സേനയെ ഉപയോഗിക്കുന്നത്. സമാധാനം പുനഃസ്ഥാപിക്കുക, ബന്ധികളാക്കിയവരെ മോചിപ്പിക്കുക തുടങ്ങിയ മിഷനുകളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിന് പിന്നാലെ ക്രമസമാധാനം തകർന്ന ബോസ്‌നിയയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നാറ്റോയ്‌ക്കൊപ്പം പ്രവർത്തിക്കാനും, മോസ്‌കോയിലെ ദുബ്രോവ്ക തിയേറ്ററിൽ ചെചെൻ വിമത മോവ്‌സാർ ബാരായേവ് ബന്ധിയാത്തിയ 912 പേരെ മോചിപ്പിക്കാനും സ്‌പെറ്റ്‌സ്‌നാസാണ് നേതൃത്വം നൽകിയത്.

നിഗൂഢതയിൽ പൊതിഞ്ഞ സെപെറ്റ്‌സ്‌നാസ്

സ്‌പെറ്റ്‌സ്‌നാസ് സേനയ്ക്കും അവരുടെ പ്രവർത്തനത്തിനും നിരവധി തെളിവുകളുണ്ടെങ്കിലും ഇപ്പോഴും റഷ്യ സേനയെ കുറിച്ചുള്ള വാർത്തകൾ തള്ളികുയാണ്. സെപ്റ്റ്‌സ്‌നാസ് സേനാസംഘത്തിലുള്ളവരുടെ പേരോ വിവരങ്ങളോ ആർക്കും അറിയില്ല. മിലിട്ടറിയുടെ പോസ്റ്റൽ സംവിധാനത്തിൽ പോലും ഇവരുടെ പേരുകളില്ല, മറിച്ച് ചില കോഡ് നമ്പറുകളാണ് ഉള്ളത്. സപെറ്റ്‌സ്‌നാസ് സൈന്യത്തിലുള്ളവർ മരിച്ചാലും അവരുടെ കല്ലറയിൽ പാരാട്രൂപ്പ് സേനാംഗങ്ങൾ എന്നാകും രേഖപ്പെടുത്തുക….

Story Highlights: Russia deployed spetsnaz in Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement