റഷ്യയുടേയും യുക്രൈന്റേയും ആയുധ ബലം; ആരാണ് മുന്നിൽ ? [ 24 Explainer ]

ലോകത്തെ ഏറ്റവും ശക്തമായ സൈന്യമുള്ള രാജ്യമാണ് റഷ്യ. പ്രതിരോധ മേഖലയിലേക്ക് ഏറ്റവും കൂടുതൽ പണം മുടക്കുന്ന കാര്യത്തിൽ ലോക റാങ്കിംഗിൽ റഷ്യ അഞ്ചാം സ്ഥാനത്താണ്. ( Russia Ukraine military power 24 explainer )
2020 ൽ റഷ്യ 61.7 ബില്യൺ ഡോളറാണ് മിലിറ്ററിക്ക് വേണ്ടി മുടക്കിയത്. സർക്കാർ ചെലവിന്റെ 11.4 ശതമാനത്തോളം വരും ഇത്. ഉക്രൈനാകട്ടെ 2020 ൽ 5.9 ബില്യൺ ഡോളറാണ് മിലിട്ടറിക്ക് വേണ്ടി ചെലവാക്കിയത്. സർക്കാർ വിവിധ മേഖലകളിലേക്ക് ചെലവാക്കുന്നതിന്റെ 8.8 ശതമാനമാണ് ഇത്.
ഇസ്‌കാൻഡർ ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ, റോക്കറ്റ് ലോഞ്ച് സിസ്റ്റം, ബാറ്റിൽ ടാങ്ക്‌സ് ഉൾപ്പെടെ യുക്രൈൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിരിക്കുന്നത് അത്യാധുനിക ആയുധങ്ങളാണ്.
Read Also : റഷ്യ-യുക്രൈൻ യുദ്ധം; ഇന്ത്യയെ എങ്ങനെ ബാധിക്കും ? [ 24 Explainer ]
യുക്രൈനെ സഹായിക്കാൻ നിരവധി രാജ്യങ്ങൾ രംഗത്തു വന്നു. എസ്റ്റോണിയ ജാവലിൻ ആന്റി ടാങ്ക് മിസൈലുകളും ലാത്വിയ സ്റ്റിംഗർ ആന്റി എയർക്രാഫ്റ്റ് മിസൈലുകളും നൽകി. മുൻപ് നൽകിയ ആയുധങ്ങൾക്ക പുറമെ ജനുവരി 23ന് അമേരിക്കയിൽ നിന്ന് ഉക്രൈനിന് വീണ്ടും ആയുധ ശേഖരം ലഭിച്ചു.
റഷ്യയുടേയും യുക്രൈന്റേയും നിലവിലെ ആയുധ ബലം ഇങ്ങനെ :
ആയുധം | റഷ്യ | യുക്രെയ്ൻ |
ആക്ടിവ് സേന | 9,00,000 | 209,000 |
റിസർവ് സേന | 9,00,000 | 2,000,000 |
ആർട്ടില്ലറി | 7571 | 2040 |
യുദ്ധ വാഹിനി | 30,122 | 12,303 |
ടാങ്കുകൾ | 12,420 | 2,596 |
ഹെലികോപ്റ്റർ | 34 | |
ഫൈറ്റർ എയർക്രാഫ്റ്റ് | 1,511 | 98 |
യുദ്ധകപ്പലുകൾ | 605 | 38 |
പാരങ്കി- | 14,145 | 3107 |
റോക്കറ്റ് ലോഞ്ചർ | 3,391 | 490 |
Story Highlights: Russia Ukraine military power 24 explainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here