റഷ്യ- യുക്രൈന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു; ഉപാധി വച്ച് റഷ്യ

യുദ്ധഭീതിയില്‍ ലോകം പകച്ചുനില്‍ക്കുന്ന ഘട്ടത്തില്‍ ഉപാധികളോടെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ച് റഷ്യ. യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അറിയിച്ചു. റഷ്യന്‍ പ്രതിനിധി സംഘത്തെ ബെലാറസിലെ മിന്‍സ്‌കിലേക്ക് അയയ്ക്കാമെന്നാണ് പുടിന്‍ പറഞ്ഞത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി നിരായുധീകരണത്തിന് യുക്രൈന്‍ തയാറാകണമെന്ന ഉപാധി ആര്‍ത്തിച്ചുകൊണ്ട് തന്നെയായിരുന്നു പുടിന്റെ അറിയിപ്പ്.
പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ റഷ്യ അറിയിച്ചിരുന്നു. സൈനിക നീക്കങ്ങള്‍ ശക്തമാകുന്നതിനിടെ പുടിന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു. റഷ്യ യുദ്ധ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം യുക്രൈന്‍ ഉയര്‍ത്തിയിരുന്നു. അനാഥാലയങ്ങളും കിന്‍ഡര്‍ ഗാര്‍ഡട്ടനുകളും ആക്രമിച്ചത് യുദ്ധനിയമങ്ങളുടെ ലംഘനമായി യുക്രൈന്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ജനങ്ങളെ കവചമായി ഉപയോഗിക്കരുതെന്ന് റഷ്യയോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം റഷ്യന്‍ സൈനികര്‍ വധിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് യുക്രൈന്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ബഹുമുഖ ആക്രമണം നടത്തിയ റഷ്യയെ അതേരീതിയില്‍ തന്നെ പ്രതിരോധിക്കാന്‍ രണ്ടാം ദിവസം സാധിച്ചെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read Also : പ്രധാന നഗരങ്ങളുടെ നിയന്ത്രണം തങ്ങള്‍ക്കെന്ന് യുക്രൈന്‍; രണ്ടാം ദിവസം ശക്തമായ പ്രതിരോധം തീര്‍ത്തു
റഷ്യന്‍ സൈന്യം യുക്രൈന്‍ പാര്‍ലമെന്റിനടുത്ത് എത്തിയതായുള്ള വിവരവും അല്‍പ സമയത്തിന് മുന്‍പ് പുറത്തെത്തിയിരുന്നു. ഇതോടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാക്കി. കീവില്‍ റഷ്യന്‍ മുന്നേറ്റം ശക്തമായതോടെയാണ് സെലന്‍സ്‌കിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്.
കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. കീവ് നഗരത്തില്‍ റഷ്യന്‍ സേനയ്ക്ക് നേരെ യുക്രൈന്‍ വെടിയുതിര്‍ത്തു. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപം വെയിവയ്പ്പാണ് നടക്കുന്നത്. പാര്‍ലമെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് യുക്രൈന്‍ ആയുധങ്ങള്‍ നല്‍കി. ഏറ്റുമുട്ടലില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമായെന്നും കീവ് മേയര്‍ അറിയിച്ചു.
അതേസമം, റഷ്യയുടെ സുഖോയ് 35 വിമാനം വെടിവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
Story Highlights: russia ukriane dialogue amid war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here