പൊതിച്ചോറ് കവര്‍ന്നെടുക്കാന്‍ ശ്രമം; തടസംനിന്ന വയോധികന് കുത്തേറ്റു, പ്രതി പിടിയില്‍

ഉച്ചഭക്ഷണം കവര്‍ന്നെടുക്കുന്നത് തടഞ്ഞ അശരണനായ വയോധികനെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന് സമീപം കരയടിവിള തോട്ടുംകര വീട്ടില്‍ ജോസ് (39) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൊല്ലം പാര്‍വ്വതി മില്ലിന്റെ മുന്നിലാണ് സംഭവം. വയോധികന്‍ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്ക് സമീപത്തെ ദേവാലയത്തിലെത്തിയ സ്ത്രീ ഭക്ഷണപ്പൊതി നല്‍കിയിരുന്നു. അവിടെ എത്തിയ ജോസ് പൊതിച്ചോറ് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയും തടസം നിന്ന വയോധികനെ സമീപത്ത് കിടന്ന കുപ്പി പൊട്ടിച്ച് നെഞ്ചില്‍ ആഴത്തില്‍ കുത്തുകയുമായിരുന്നു.
Read Also : ബൈക്ക് യാത്രക്കാരെ ആക്രമിച്ച് ഫോണ്‍ കവരുന്ന ആറംഗ സംഘം പിടിയില്‍
ഗുരുതരമായി പരിക്കേറ്റ ഇയാളെ വഴി യാത്രക്കാരും മറ്റും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ പൊലീസ് സംഘം സംഭവ സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വാടിയില്‍ കഴിയുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Young man arrested for stabbing elderly man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here