Advertisement

റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നു; ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ

February 26, 2022
Google News 1 minute Read

റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നുവെന്നാരോപിച്ച് ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ. ഭാഗികമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം നിലവില്‍ വന്നു. യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭാഗികമായി വിലക്കേര്‍പ്പെടുത്തിയത്. അതേസമയം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കാനും തീരുമാനമുണ്ട്.
നാല് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമൊഴിവാക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും ഇതാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണമെന്നും റഷ്യന്‍ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ വ്യക്തമാക്കി. ഇതിനിടെ, റഷ്യക്ക് മറുപടിയുമായി മെറ്റ മേധാവി നിക് ക്ലെഗ് രംഗത്തുവന്നു. യുക്രൈന്‍ വിഷയത്തില്‍ ഫേസ്ബുക്കിന്റെ സ്വതന്ത്ര വസ്തുതാ പരിശോധന നിര്‍ത്തലാക്കാന്‍ റഷ്യ ആവശ്യപ്പെട്ടെന്നും ഇത് നിരാകരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും നിക് ട്വീറ്റ് ചെയ്തു. അതേസമയം റഷ്യയും സഖ്യകക്ഷികളും യൂട്യൂബ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് കാട്ടി യുഎസ് സെനേറ്റര്‍ ഫേസ്ബുക്കിന് കത്തയച്ചു.

Story Highlights: Facebook banned in Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here