സംസ്ഥാനത്തെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ബിജെപി പോരാടുമെന്ന് കെ.സുരേന്ദ്രൻ
സംസ്ഥാനത്തെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ബിജെപി നിയമപരമായും രാഷ്‌ട്രീയമായും പോരാടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്‌സണൽ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളത്.
രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടാണ് ഭരണ-പ്രതിപക്ഷങ്ങൾക്കുള്ളത്. പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളുടെയും പെൻഷന്റെയും പേരിൽ യുവമോർച്ച തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ യൂത്ത് ഓൺ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്
ഏതെങ്കിലും മന്ത്രിമാരുടെ സ്റ്റാഫിൽ രണ്ട് വർഷം പൂർത്തിയാകുന്നവർക്ക് കേരളത്തിൽ ആജീവനാന്ത പെൻഷനാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 15% പേരെ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും പിരിച്ചുവിട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ വെറും 15 പേരാണുള്ളത്. കേരളത്തിലെ ചീഫ് വിപ്പിന്റെ സ്റ്റാഫിൽ പോലും 30 ഓളം പേരാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഇത് തന്നെയാണ് അവസ്ഥ. വിഡി സതീശൻ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവാണ്. രാജസദസുകളിലൊക്കെയുള്ള പരിചാരക തലവനെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ പക്ഷം പറയേണ്ടയാളാണ് പ്രതിപക്ഷ നേതാവ്. എന്നാൽ സതീശൻ മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ഏറ്റെടുക്കുന്നയാളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: k-surendran-against-staff-appointment-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here