Advertisement

റഷ്യൻ കപ്പലുകൾ തടഞ്ഞ് തുർക്കി; കരിങ്കടലിൽ പ്രവേശിക്കുന്നതിന് വിലക്ക്

February 26, 2022
Google News 2 minutes Read

റഷ്യൻ കപ്പലുകളെ വിലക്കി തുർക്കി.റഷ്യൻ കപ്പലുകൾ കരിങ്കടലിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി തുർക്കി. എന്നാൽ യുക്രൈൻ അനുനയ ചർച്ചകൾ വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തി. കൂടാതെ ഇറ്റലി, ബ്രിട്ടൻ, ഹംഗറി, ലാത്വിയ, ലിത്വാനിയ എന്നി രാജ്യങ്ങൾ റഷ്യയെ സ്വിഫ്റ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കാൻ ഫ്രാൻസും തയ്യാറാണ്.

(സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻസ്) എന്നറിയപ്പെടുന്ന ബെൽജിയൻ മെസേജിങ് സേവനം ലോകമെമ്പാടുമുള്ള 11,000-ലധികം ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ഉപരോധങ്ങളുടെ ലോകത്ത് ഇത് ആണവ ഓപ്ഷനായാണ് കണക്കാക്കപ്പെടുന്നത്, കാരണം റഷ്യ സ്വിഫ്റ്റിന് പുറത്തായാൽ, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് തന്നെ രാജ്യം വേർപെടുത്തപ്പെടുന്നതിന് തുല്യമാകും.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

അതേസമയം യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഈ സംഘത്തിൽ 27 പേർ മലയാളികളാണ്. മുംബെ മേയർ വിദ്യാർഥികളെ സ്വീകരിച്ചു. എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം നിർത്തില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. യുക്രൈൻ രക്ഷാദൗത്യത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് കേന്ദ്രസർക്കാർ പേര് നൽകിയിരിക്കുന്നത്.

ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതർ നല്‍കി. റൊമാനിയൻ അംബാസഡർ രാഹുൽ ശ്രീവാസ്തവയാണ് ആദ്യ സംഘത്തെ യാത്രയാക്കിയത്.

രണ്ടാമത്തെ വിമാനം റൊമേനിയയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ദില്ലിയിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഇവർക്കുള്ള താമസം കേരളഹൗസിൽ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തും. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.

Story Highlights: Russia-Ukraine war: Turkey denies closing Black Sea to Russian warships

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here