സമാധാനം പുലരണം…! മത്സരം വിജയിച്ച ശേഷം ക്യാമറ ലെന്‍സില്‍ യുദ്ധം വേണ്ടെന്ന് കുറിച്ച് റഷ്യന്‍ ടെന്നീസ് താരം

റഷ്യ യുക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ താരങ്ങള്‍. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവും ഏഴാം നമ്പര്‍ താരമായ ആന്‍ഡ്രേ റുബലേവുമാണ് യുദ്ധം വേണ്ടെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ദുബായ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ വിജയിച്ചതിന് ശേഷമാണ് ആന്‍ഡ്രേ റുബലേവ് യുദ്ധത്തിനെതിരെ പ്രതികരിച്ചത്. മത്സരവേദിക്ക് ചുറ്റുമായി ക്രമീകരിച്ചിരുന്ന ക്യാമറകളിലൊന്നില്‍ ‘ ദയവു ചെയ്ത് യുദ്ധം വേണ്ട’ എന്നാണ് മത്സരം അവസാനിച്ചതിന് ശേഷം ആന്‍ഡ്രേ കുറിച്ചത്.
❤️@AndreyRublev97 pic.twitter.com/Ul9Hg8SRvS
— ATP Tour (@atptour) February 25, 2022
Story Highlights: Russian tennis star Rublev writes ‘No War Please’ on TV camera lens after win
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here