Advertisement

മുസ്ലിം സമുദായത്തിന്റെ വോട്ടവകാശം എടുത്ത് കളയണം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

February 26, 2022
Google News 2 minutes Read

ബീഹാറിലെ മധുബാനി ജില്ലയിലെ ബിസ്ഫി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ മുസ്ലിം സമുദായത്തിനെതിരെ വിവാദ പ്രസ്താവനയുമായി രംഗത്ത്. മുസ്ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയണമെന്ന പരാമര്‍ശമാണ് ബി.ജെ.പി എം.എല്‍.എ ഹരിഭൂഷണ്‍ താക്കൂര്‍ നടത്തിയത്. പ്രസ്താവനയ്ക്ക് പിന്നാലെ ബി.ജെ.പിയുടെ സംസ്ഥാന ഘടകം ഹരിഭൂഷണ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

മുസ്ലിം സമുദായത്തിന് വോട്ടവകാശം ആവശ്യമില്ല എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു, ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തിന് എതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഹരിഭൂഷണ്‍ താക്കൂറിന്റെ പ്രസ്താവന അസംബന്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് നീരജ് കുമാര്‍ പറഞ്ഞു.

Read Also : മോദിജി ലോകനേതാവ്; യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും സഹായം തേടുന്നു: ഹേമമാലിനി

”1947ലെ വിഭജനത്തിന്റ സമയത്ത് മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക രാജ്യം നല്‍കിയതാണ്, അതുകൊണ്ട് ഇവര്‍ പാകിസ്ഥാനിലേക്ക് പോകണം. ഇന്ത്യയില്‍ തന്നെ ഇവര്‍ ജീവിക്കുകയാണെങ്കില്‍ ഇവര്‍ സെക്കന്‍ഡ് ക്ലാസ് പൗരന്മാരായി കഴിയേണ്ടി വരും. മുസ്ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.” ഹരിഭൂഷണ്‍ താക്കൂര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇത്തരത്തിലുള്ള വിചിത്രമായ അഭിപ്രായപ്രകടം നടത്തിയത്.

രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയെ ഇസ്ലാമിസ്റ്റ് രാജ്യമാക്കി മാറ്റുക എന്ന അജണ്ടയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights: The voting rights of the Muslim community should be taken away; BJP MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here