24 മണിക്കൂറിൽ റഷ്യൻ വിമാനങ്ങൾ ബോംബിട്ടത് 33 ജനവാസ കേന്ദ്രങ്ങളിൽ; കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളുമെന്ന് യുക്രൈൻ

ജനവാസ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന റഷ്യയുടെ ഉറപ്പ് പാഴ് വാക്കായെന്ന് യുക്രൈൻ. 24 മണിക്കൂറിൽ റഷ്യൻ വിമാനങ്ങൾ ബോംബുകൾ വർഷിച്ചത് 33 ജനവാസ കേന്ദ്രങ്ങളിലെന്ന് യുക്രൈൻ ചൂണ്ടിക്കാട്ടി. രണ്ട് കുട്ടികൾ റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യൻ അധിനിവേശത്തെ ചെറുക്കുന്ന യുക്രൈൻ ജനതയുടെ ധൈര്യത്തെ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കി പുകഴ്‌ത്തിയിരുന്നു. യുക്രൈനെ പ്രതിരോധിക്കാൻ എല്ലാ സൈനിക വിഭാഗവും പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്
ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ യുക്രൈനിലെ ജനവാസ മേഖലകളിലേക്ക് റഷ്യ 200 ഓളം മിസൈലുകൾ തൊടുത്തതായിട്ടാണ് യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഇതിൽ ഉൾപ്പെടും. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുളള മുന്നേറ്റത്തിലാണ് റഷ്യൻ സൈന്യം. കീവിന് പുറത്തുളള ഹൊസ്റ്റോമൽ വ്യോമഫീൽഡ് പിടിച്ചെടുത്തതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
യുദ്ധം തുടങ്ങിയ ശേഷം 48 മണിക്കൂറിനുളളിൽ 50,000 ത്തിലധികം പേർ യുക്രൈനിൽ നിന്നും പലായനം ചെയ്തുവെന്നാണ് യുഎൻ വ്യക്തമാക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തിലധികം പേർ രാജ്യം വിട്ടതായി യുക്രൈൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പോളണ്ട്, മൽദോവ എന്നിവിടങ്ങളിലേക്കാണ് അധികം പേരും കടന്നത്.
Story Highlights: ukraine-people-defense-against-russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here