എടികെയ്ക്ക് ജയം; ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരെ എടികെ മോഹൻ ബഗാനു ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച എടികെ ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് എടികെ. അതേസമയം. പരാജയത്തോടെ ബെംഗളൂരുവിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു.
ബെംഗളൂരു എഫ്സിക്ക് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ ലിസ്റ്റൺ കോളാസോയുടെ വണ്ടർ ഗോളാണ് നിർണായകമായത്. ആദ്യ പകുതിയുടെ അവസാനം വരെ ഗോളുകളൊന്നും വീഴാതിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് കൊളാസോ ബെംഗളൂരു ഗോൾ കീപ്പർ ലാറ ശർമ്മയെ മറികടന്നത്. ബോക്സിനു പുറത്തുനിന്ന ഫ്രീകിക്കിൽ നിന്നായിരുന്നു ലിസ്റ്റണിൻ്റെ അത്ഭുത ഗോൾ.
രണ്ടാം പകുതിയിൽ ബെംഗളൂരു തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം വഴങ്ങിയില്ല. 85ആം മിനിട്ടിൽ മൻവീർ സിംഗ് കൂടി ലക്ഷ്യം ഭേദിച്ചതോടെ എടികെ ജയം ഉറപ്പിച്ചു. 18 മത്സരങ്ങളിൽ നിന്ന് 9 ജയം സഹിതം 34 പോയിൻ്റാണ് എടികെ മോഹൻ ബഗാനുള്ളത്. 19 മത്സരങ്ങളിൽ നിന്ന് 7 ജയം സഹിതം 26 പോയിൻ്റുള്ള ബെംഗളൂരു പട്ടികയിൽ ആറാം സ്ഥാനത്താണ്.
Story Highlights: isl atk mohun bagan won bengaluru fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here