Advertisement

യുക്രൈനിന് സൈനിക പിന്തുണയും, ആധിക ആയുധങ്ങളും നൽകും: നെതർലൻഡ്

February 27, 2022
Google News 1 minute Read

യുക്രൈനിന് കൂടുതൽ സൈനിക പിന്തുണ നൽകുമെന്ന് നെതർലൻഡ്‌സ്. 200 സ്റ്റിംഗർ മിസൈലുകളും 400 മിസൈലുകളുള്ള 50 പാൻസർഫോസ്റ്റ്-3 ആന്റി ടാങ്ക് ആയുധങ്ങളും നൽകും. ബാലിസ്റ്റിക് വസ്ത്രങ്ങൾ, യുദ്ധ ഹെൽമെറ്റുകൾ, സ്‌നിപ്പർ റൈഫിളുകൾ, വെടിമരുന്ന്, മൈൻ ഡിറ്റക്ഷൻ സംവിധാനങ്ങൾ എന്നിവ നൽകാൻ നെതർലൻഡ്‌സ് പാർലമെന്റ് ഇതിനകം സമ്മതിച്ചിട്ടുണ്ട്.

പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ആയുധ കയറ്റുമതി മാനദണ്ഡങ്ങളിൽ ഇളവ് നൽകിയതായും പ്രതിരോധ മന്ത്രി കസ്ജ ഒല്ലോംഗ്രെൻ പറഞ്ഞു.ജർമ്മനിയുമായി സഹകരിച്ച്, സ്ലൊവാക്യയിൽ രൂപീകരിക്കുന്ന നാറ്റോ യുദ്ധസംഘത്തിന് പാട്രിയറ്റ് മിസൈലുകൾ നൽകാനുള്ള സാധ്യതയും പരിശോധിച്ച് വരികയാണെന്ന് കസ്ജ ഒല്ലോംഗ്രെൻ കൂട്ടിച്ചേർത്തു.

5 കിലോമീറ്റർ (3.1 മൈൽ) വരെ ദൂരപരിധിയുള്ള വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും നേരെ സ്റ്റിംഗറുകൾ വിന്യസിക്കാം. ഡച്ച് സൈന്യത്തിന് രണ്ട് തരം സ്റ്റിംഗറുകൾ ഉണ്ട്. തോളിൽ നിന്ന് തൊടുത്തു വിടുന്നതും, വാഹനത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന വിധത്തിലുമുള്ള മറ്റൊന്നും. അവയിൽ ചിലത് രാവിലെ അയച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

Story Highlights: netherlands-confirms-new-military-support-to-ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here