Advertisement

യാത്രയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങരുത്, കാത്തിരിക്കണം; പുതിയ മാർഗനിർദേശവുമായി ഇന്ത്യൻ എംബസി

February 27, 2022
Google News 2 minutes Read

രക്ഷാദൗത്യത്തിന്റെ ഭാഗമായി പുതിയ മാർഗനിർദേശവുമായി യുക്രൈനിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ ഇന്ത്യക്കാരോട് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാൻ നിർദേശിച്ചു. ഇന്ത്യക്കാർ ഒരുമിച്ച് സംഘങ്ങളായി യാത്ര ചെയ്യണം. കർഫ്യു പിൻവലിക്കുമ്പോൾ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ഉപയോഗിക്കണം. ബാഗിൽ അവശ്യവസ്തുക്കൾ മാത്രം കൊണ്ടുപോകുക. ശൈത്യകാല വസ്ത്രങ്ങളും കഴിയുന്നത്ര പണവും കരുതണം. യാത്രയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങരുതെന്നും കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു. ട്രെയിനുകളുടെ കുറിച്ചുള്ള വിവരങ്ങൾക്ക്
ukrzaliznytsia എന്ന ടെലഗ്രാം ചാനൽ ഫോളോ ചെയ്യണം. കൂടുതൽ അതിർത്തികൾ തുറക്കാൻ അയൽ രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.

കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നാണ് ഇന്ത്യൻ എംബസി നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം നിർബന്ധമായും ഇന്ത്യക്കാർ പാലിക്കണമെന്ന് എംബസി അറിയിച്ചു.കീവിൽ നിന്നുള്ള ട്രെയിൻ സർവീസ് സൗജന്യമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമെത്തുന്നവർക്കാണ് മുൻഗണന ലഭിക്കുക.

സർവീസുകൾ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്റ്റേഷനിലുണ്ടാകും. ഈ അവസരം ഇന്ത്യക്കാർ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. അതേസമയം ട്രെയിൻ സർവീസ് ഇന്ത്യക്കാർക്ക് വേണ്ടി മാത്രമുള്ളതാണോയെന്ന കാര്യം വ്യക്തമല്ല.

Read Also : രക്ഷാദൗത്യത്തിന് മോൾഡോവയുടെ സഹായം തേടി ഇന്ത്യ

അതേസമയം രക്ഷാദൗത്യത്തിന് യുക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുണ്ടാകുമെന്ന് ഇന്ത്യൻ എംബസിയുടെ പുതിയ നിർദേശം. കീവിൽ നിന്ന് ഇന്ത്യക്കാരെ ട്രെയിനിൽ അതിർത്തിയിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഇതിനിടെ രക്ഷാ ദൗത്യത്തിന് മോൾഡോവയുടെ സഹായം ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ട്. മോൾഡോവ വിദേശകാര്യ മന്ത്രിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ബന്ധപ്പെട്ടു. മോൾഡോവൻ അതിർത്തിയിലൂടെ ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ അവസരം ഒരുക്കണമെന്ന് എസ് ജയശങ്കർ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ നാളെ മോൾഡോവയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Story Highlights: Russia -Ukraine Crisis -Indian Embassy new guidelines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here