Advertisement

അതിർത്തികൾ അടയ്ക്കുന്നു, തിങ്കളാഴ്ച മുതൽ യുക്രൈനിലേക്ക് പ്രവേശനമില്ല

February 27, 2022
Google News 2 minutes Read

യുക്രൈൻ അതിർത്തികൾ അടയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ പ്രഖ്യാപിച്ചു. റഷ്യയിലേക്കും ബെലാറസിലേക്കുമുള്ള അതിർത്തികൾ അടയ്ക്കും. ഫെബ്രുവരി 28 തിങ്കളാഴ്ച മുതൽ യുക്രൈനിയൻ പൗരന്മാർക്ക് മാത്രമേ റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും അതിർത്തി കടക്കാൻ അനുവദിക്കൂ എന്ന് ഷ്മിഹാൽ അറിയിച്ചു.

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്ന് പോളണ്ടിലേക്കും മറ്റ് അയൽ രാജ്യങ്ങളിലേക്കും 1,50,000 പേരെങ്കിലും പലായനം ചെയ്തിട്ടുണ്ടെന്ന് യുഎൻ അഭയാർത്ഥി ഏജൻസി ശനിയാഴ്ച പറഞ്ഞു. കാൽനടയായും ട്രെയിനിലും കാറിലും ബസിലുമായി ജനക്കൂട്ടം അതിർത്തിയിലേക്ക് ഒഴുകുകയാണ്.18-നും 60-നും ഇടയിൽ പ്രായമുള്ള പുരുഷൻമാരെ പോകുന്നതിൽ നിന്ന് യുക്രൈനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി വിലക്കിയതിനെത്തുടർന്ന് എത്തിയവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും പ്രായമായവരുമായിരുന്നു. റഷ്യൻ സേനയ്‌ക്കെതിരെ ആയുധമെടുക്കാൻ ചില യുക്രൈനിയൻ പുരുഷന്മാർ പോളണ്ടിൽ നിന്ന് മടങ്ങുകയായിരുന്നു.

“സംഖ്യകളും സാഹചര്യങ്ങളും ഓരോ മിനിറ്റിലും മാറിക്കൊണ്ടിരിക്കുകയാണ്” – അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറുടെ വക്താവ് ജോങ്-അ ഗെഡിനി-വില്യംസ് പറഞ്ഞു. “കുറഞ്ഞത് 1,50,000 ആളുകളെങ്കിലും പലായനം ചെയ്തിട്ടുണ്ട്, അവർ യുക്രൈനിന് പുറത്തുള്ള അഭയാർത്ഥികളാണ്. ഒരുപക്ഷേ വളരെ വലിയ സംഖ്യ യുക്രൈനിനുള്ളിൽ പലായനം ചെയ്തിട്ടുണ്ട്. സ്ഥിതി കൂടുതൽ വഷളായാൽ 4 ദശലക്ഷം യുക്രൈനിയക്കാർ പലായനം ചെയ്യുമെന്ന് ഏജൻസി ഭയക്കുന്നു”- ജോങ്-അ ഗെഡിനി-വില്യംസ് കൂട്ടിച്ചേർത്തു.

Story Highlights: Ukraine closes borders to Russia and Belarus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here