ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുക്രൈന്‍ സൈന്യത്തിന്റെ ക്രൂരത; അതിര്‍ത്തി കടക്കാനെത്തിയവരെ തിരിച്ചയച്ചെന്ന് ആരോപണം

യുദ്ധഭീതിയില്‍ തിരിച്ച് നാട്ടിലേക്ക് എത്തുന്നതിനിടെ യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരത. സെഹ്നി അതിര്‍ത്തിയില്‍ യുക്രൈന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതിര്‍ത്തി കടക്കാന്‍ എത്തിയവരെ യുക്രൈന്‍ സൈന്യം തിരിച്ചയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം ലാത്തിച്ചാര്‍ജ് നടത്തിയെന്നും ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും അതിര്‍ത്തിയിലുള്ളവര്‍ പറഞ്ഞു.
പൊലീസും യുക്രൈന്‍ സൈന്യവും വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുകയാണ്. വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കയറ്റാന്‍ ശ്രമിച്ചെന്നും എയ്ഞ്ചല്‍ എന്ന വിദ്യാര്‍ത്ഥി ആരോപിച്ചു. സൈന്യം വിദ്യാര്‍ത്ഥികളെ ആക്രമിച്ചെന്ന് പോളണ്ടില്‍ നിന്ന് മലയാളിയായ ബിനുവും ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സൈന്യത്തിന് നേരെ ഉന്നയിച്ച ആരോപണം ശരിയാണ്. അവര്‍ കുട്ടികളെ ഭയപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. അതിര്‍ത്തിയിലേക്ക് എത്തുന്നതിനിടെ അവരുടെ കൂട്ടത്തില്‍ അപസ്മാരം വന്ന് ഒരു കുട്ടി തളര്‍ന്നുവീണെന്നും ബിനു പറഞ്ഞു.
Read Also : മാതൃരാജ്യത്തിന് വേണ്ടി പൊരുതാൻ ക്ലിച്‌കോ സഹോദരന്മാരും; യുക്രൈൻ ബോക്‌സിംഗ് ഇതിഹാസങ്ങളും യുദ്ധക്കളത്തിൽ
ബോംബിഗും ഷെല്ലിങും തുടരുകയാണെന്നും സാഹചര്യം ഗുരുതരമാണെന്നും സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ‘ഇവിടെ ആഹാരം രണ്ട് ദിവസേക്ക് കൂടിയേ ഉള്ളൂ. ഒഴിപ്പിക്കല്‍ സംബന്ധിച്ച് രണ്ട് ദിവസമായി തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും സുമിയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനി 24നോട് പറഞ്ഞു. പോളണ്ട് ഹംഗറി അതിര്‍ത്തിയിലേക്ക് എത്തിയാലേ ഇനി ഇവിടെ നിന്ന് പോകാനാകൂ. പക്ഷേ അതൊട്ടും എളുപ്പമല്ല. ഇവിടെ നിന്ന് പോളണ്ട്-ഹംഗറി അതിര്‍ത്തിയിലേക്ക് എത്തേണ്ടത് കീവും ഖാര്‍ക്കീവും വഴിയാണ്. അതൊട്ടും സാധ്യമല്ല. മാത്രമല്ല. 60 മണിക്കൂറോളം യാത്രയുണ്ട് അവിടേക്ക്’. സുമി സിറ്റിയില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥിനി ഗ്രീഷ്മ 24നോട് പ്രതികരിച്ചു.
Story Highlights: Ukrainian military, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here