Advertisement

റഷ്യൻ ഫുട്ബോൾ ടീം ദേശീയ പതാകയോ ദേശീയ ഗാനമോ ഉപയോഗിക്കരുത്; നടപടികളുമായി ഫിഫ

February 28, 2022
Google News 2 minutes Read

യുക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിൽ നടപടികളുമായി ഫിഫ. റഷ്യയിൽ ഫുട്ബോൾ മത്സരങ്ങൾ നടത്തില്ലെന്ന് വാർത്താകുറിപ്പിൽ ഫിഫ അറിയിച്ചു. മറ്റ് വേദികളിലെ മത്സരങ്ങളിൽ റഷ്യയ്ക്ക് സ്വന്തം രാജ്യത്തിൻ്റെ പതാകയോ ദേശീയ ഗാനമോ ഉപയോഗിക്കാൻ അനുമതിയില്ല. ജഴ്സിയിൽ റഷ്യ എന്ന് ഉപയോഗിക്കാനും അനുമതിയില്ല. പകരം, റഷ്യ ഫുട്ബോൾ യൂണിയൻ്റെ ചുരുക്കെഴുത്തായ ‘ആർഎഫ്‌യു’ ഉപയോഗിക്കാം. നിലവിൽ മത്സരങ്ങൾ കളിക്കുന്നതിനു വിലക്കില്ലെങ്കിലും യുക്രൈനിലെ സാഹചര്യം വഷളായാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഫിഫ അറിയിച്ചു.

അതേസമയം, ഫിഫയുടെ നടപടികൾക്കെതിരെ വിമർശനം രൂക്ഷമാണ്. റഷ്യയെ വിലക്കുകയാണ് വേണ്ടതെന്നും ഫിഫയുടെ നടപടി ശരിയല്ലെന്നും വിമർശനങ്ങളുയരുന്നുണ്ട്. എവിടെ വച്ചുള്ള മത്സരമാണെങ്കിലും, എന്തൊക്കെ നിബന്ധനകൾ വച്ചാലും റഷ്യക്കെതിരെ കളിക്കില്ലെന്ന് പോളണ്ട് പറയുന്നു. പോളിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് സെസാരി കുലെസയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ നിലപാട് വ്യക്തമാക്കിയത്. പോളണ്ട്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക് ഫുട്ബോൾ ഫെഡറേഷനുകൾ റഷ്യക്കെതിരെ കളിക്കില്ലെന്ന് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. പോളണ്ടിനൊപ്പം സ്വീഡനും ചെക്ക് റിപ്പബ്ലിക്കും ഇതേ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കുറച്ചുകൂടി കടുത്ത നടപടികൾ റഷ്യക്കെതിരെ സ്വീകരിക്കണമെന്ന് ഇവർ പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടും റഷ്യയെ ബഹിഷ്കരിച്ച് നിലപാടെടുത്തു. റഷ്യക്കെതിരെ ഒരു തരത്തിലുള്ള രാജ്യാന്തര മത്സരവും കളിക്കില്ലെന്ന് ഫുട്ബോൾ അസോസിയേഷൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Story Highlights: FIFA Takes Stand Against Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here