Advertisement

ആശ്വാസം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെ

February 28, 2022
Google News 2 minutes Read

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് കൊവിഡ് ബാധിതരായത്. 8,013 പേര്‍ക്കാണ് കഴിഞ്ഞ ദിവസത്തെ പരിശോധയില്‍ രോഗമുള്ളതായി കണ്ടെത്തിയത്. 119 പേരുടെ മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് മൂലമുള്ള ആകെ മരണങ്ങളുടെ എണ്ണം 513843 ആയി.

1.02 ലക്ഷം ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി താഴ്ന്നിട്ടുണ്ട്. 42307686 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ ആകെ 76.74 കോടി കൊവിഡ് ടെസ്റ്റുകളാണ് നടന്നത്.

Read Also : ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി ഓപ്പറേഷന്‍ ഗംഗ; രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും

സംസ്ഥാനത്ത് ഇന്നലെ 2524 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Story Highlights: india covid cases daily cases less than 10000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here