യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീലിൽ വിധി ഇന്ന്

യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീൽ ഹർജിയിൽ സന ഹൈക്കോടതി ഇന്നു വിധി പറയും. ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരിക്കുന്നത്. ( nimisha priya death sentence verdict today )
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിന് പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കൾ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
സ്ത്രീ എന്ന പരിഗണന നൽകി വിട്ടയയ്ക്കണമെന്നും വധശിക്ഷയിൽ ഇളവ് അനുവദിക്കുകയെങ്കിലും ചെയ്യണമെന്നാണ് നിമിഷയുടെ അഭ്യർഥന. യെമനിലുള്ള ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.
Read Also : ‘ഏത് നിമിഷവും പുറപ്പെടാന്‍ തയ്യാറായിരിക്കുകയാണ്’; യുക്രൈനിലെ മലയാളി വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട്
2017 ജൂലൈയിലാണ് നിമിഷയുടെ സനയിലെ ക്ലിനിക്കിന്റെ പങ്കാളി കൊല്ലപ്പെടുന്നത്. കടുത്ത പീഡനങ്ങൾ സഹിക്കാതെ നിമിഷയും സഹ പ്രവർത്തക ഹനാനും കൂടി കൊലപ്പെടുത്തിയതാണ് എന്നാണ് കേസ്.
Story Highlights: nimisha priya death sentence verdict today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here