റഷ്യന്‍ വെബ്‌സൈറ്റുകളില്‍ യുക്രൈന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി

തോക്കേന്തിയ സൗന്ദര്യറാണി… റഷ്യന്‍ ആക്രമണം ചെറുക്കാന്‍ യുക്രൈന്‍ സേനയില്‍ ചേരുകയാണെന്നറിയിച്ച് മുന്‍ ‘മിസ് ഗ്രാന്‍ഡ് യുക്രൈന്‍’ അനസ്താസിയ ലെന ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ചിത്രം. 2015ലെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ സൗന്ദര്യമത്സരത്തിലെ വിജയിയാണ് അനസ്താസി
റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നു. സൈബര്‍ ആക്രമണത്തിനായി സ്വന്തം ഐടി സേനയ്ക്ക് യുക്രൈന്‍ രൂപം നല്‍കി. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റേതുള്‍പ്പെടെയുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളും റഷ്യന്‍ ടിവി ചാനലുകളും പ്രവര്‍ത്തനരഹിതമാക്കിയത് ഇവരുടെ ശ്രമഫലമായാണെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ബുധനാഴ്ച യുക്രൈന്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ പ്രത്യക്ഷപ്പെട്ട നശീകരണ വൈറസ് സര്‍ക്കാര്‍ ഓഫിസുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. ഇതിനു പിന്നില്‍ റഷ്യയാണെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് സ്വന്തം ഐടി ആര്‍മി രൂപീകരിക്കുന്നതായി യുക്രൈന്‍ ഉപപ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചത്. ഇതിനായി മറ്റു ഹാക്കര്‍മാരുടെ സഹായം അഭ്യര്‍ഥിക്കുകയും നുഴഞ്ഞുകയറേണ്ട റഷ്യന്‍ വെബ്‌സൈറ്റുകളുടെ പട്ടിക കൈമാറുകയും ചെയ്തു.
കഴിഞ്ഞദിവസം റഷ്യന്‍ ടിവി ചാനല്‍ ശൃംഖലയില്‍ കടന്നുകയറിയ യുക്രൈന്‍ ഹാക്കര്‍മാര്‍ സ്വന്തം രാജ്യത്തെ പൗരന്മാരുടെ കഷ്ടതകള്‍ വ്യക്തമാക്കുന്ന വിഡിയോ സംപ്രേഷണം ചെയ്തു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ ഇവര്‍ കുറെ നേരത്തേക്ക് നിശ്ചലമാക്കി. യുക്രൈനും അവരെ അനുകൂലിക്കുന്ന വിദേശരാജ്യങ്ങളും ചേര്‍ന്ന സൈബര്‍ കൂട്ടായ്മയാണ് ഹാക്കിങ്ങിനു പിന്നിലെന്ന് റഷ്യ കരുതുന്നു. ഇതിനിടെ പ്രമുഖ ഹാക്കര്‍ സംഘമായ ‘അനോണിമസ്’ റഷ്യയ്ക്കെതിരെ സൈബര്‍ യുദ്ധം പരസ്യമായി പ്രഖ്യാപിക്കുകയും റഷ്യന്‍ വിരുദ്ധ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.
Story Highlights: the hacker collective that has declared cyberwar on Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here