Advertisement

റഷ്യയുടെ നീക്കത്തെ അപലപിച്ച് യുഎസ്

February 28, 2022
1 minute Read

ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയ റഷ്യയുടെ നീക്കത്തെ അപലപിച്ച് യുഎസ്. യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് റഷ്യയുടെ ശ്രമമെന്നു യുഎസ് അംബാസഡര്‍ ലിന്‍ഡ് തോമസ് ഗ്രീന്‍ഫീല്‍ഡ് അറിയിച്ചു.

‘ഒരിക്കലും സ്വീകര്യമല്ലാത്ത രീതിയില്‍ യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് പ്രസിഡന്റ് പുട്ടിന്‍ ശ്രമിക്കുന്നത്. ഏറ്റവും ശക്തമായിത്തന്നെ പുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് തുടരേണ്ടത് അത്യാവശ്യമാണ്.’ ലിന്‍ഡ് പറഞ്ഞു. റഷ്യ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്ന് യുക്രെയ്‌നും പ്രതികരിച്ചു.

അതിനിടെ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. റഷ്യന്‍ ഉടമസ്ഥതയിലുള്ളതും റഷ്യയില്‍ റജിസ്റ്റര്‍ ചെയ്തതും റഷ്യന്‍ നിയന്ത്രണത്തിലുള്ളതുമായ എല്ലാ എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി യുറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും ഇയു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തും.

Story Highlights: U.S. condemns Russia’s move

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top