തന്റെ ട്രാക്ടർ ഉപയോഗിച്ച് റഷ്യൻ ടാങ്ക് വലിച്ചുകൊണ്ടു പോകുന്ന കർഷകൻ; ചിരിയുണർത്തി വീഡിയോ…
യുക്രൈനിന്റെ വിവിധ ഭാഗങ്ങൾ റഷ്യൻ പട്ടാളക്കാർ അതിക്രമിച്ചു. യുദ്ധഭൂമിയിൽ മിച്ചം വന്നത് ചോരയുടെ മണവും കണ്ണീരിന്റെ നനവും മാത്രമാണ്. ഞെട്ടലോടെയാണ് ലോകം ഈ വാർത്ത കേട്ടത്. റഷ്യയ്‌ക്കെതിരെ പോരാടാൻ യുക്രൈനിലെ ജനങ്ങളും രംഗത്തിറങ്ങി. അതിന്റെ നിരവധി വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്. അതിനിടയിലാണ് ഓസ്ട്രിയയിലെ യുക്രൈൻ അംബാസഡറായ അലക്‌സാണ്ടർ ഷെർബ എന്ന ട്വിറ്റർ ഉപയോക്താവ് ട്വിറ്ററിൽ ഒരു വീഡിയോ പങ്കിട്ടത്. റഷ്യൻ അധിനിവേശത്തിനിടയിൽ ഒരു യുക്രൈനിയൻ കർഷകൻ ഒരു റഷ്യൻ ടാങ്ക് മോഷ്ടിക്കുന്ന വീഡിയോ ആണത്.
ഈ വിഡീയോയിൽ കർഷകൻ തന്റെ ട്രാക്ടർ ഉപയോഗിച്ച് പ്രധാന റോഡിലൂടെ റഷ്യൻ ടാങ്ക് വലിച്ചുകൊണ്ടുവരുന്ന വീഡിയോയാണ് ചർച്ചയാകുന്നത്. രസകരമായ കമന്റോടു കൂടിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും വരുന്നുണ്ട്. “ഈ വീഡിയോ സത്യമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആഴ്‌ച മുതൽ ഈ ഭയാനക അവസ്ഥ ആരംഭിച്ചതിന് ശേഷം ഞാൻ ആദ്യമായി ഇത്രയും ചിരിച്ചു.” എന്നാണ് ഒരു ഉപഭോക്താവ് കുറിച്ചത്. “വളരെക്കാലമായി ഞാൻ ഇത്രയധികം ചിരിച്ചിട്ടില്ല. അത് അതിശയകരമാണ്!” എന്നും ആളുകൾ പറഞ്ഞു.
ഇന്റർനെറ്റിലെ പ്രചരിച്ച ഈ വീഡിയോ ആളുകളിൽ കൗതുകവും ചിരിയും ഉണർത്തി. “ഈ വീഡിയോ ഇനി സത്യമല്ലെങ്കിൽ പോലും ഈ വീഡിയോ നമ്മെ തീർച്ചയായും ചിരിപ്പിക്കുമെന്നും എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ സർക്കാർ ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ എന്നിവിടങ്ങളിലെ യുക്രൈനുമായുള്ള കര അതിർത്തികളിലേക്ക് ടീമുകളെ അയച്ചിട്ടുണ്ട്. അതിനിടയ്ക്ക് റോഡുകളുടെ നിർമ്മാണത്തിന്റെയും പരിപാലനത്തിന്റെയും ചുമതലയുള്ള ഉക്രാവ്‌തോഡോർ എന്ന റഷ്യൻ കമ്പനി, റഷ്യൻ സൈനികരെ ആശയക്കുഴപ്പത്തിലാക്കാനും അവരുടെ രാജ്യത്തിന്റെ അധിനിവേശം വൈകിപ്പിക്കാനും വേണ്ടി എല്ലാ റോഡ് അടയാളങ്ങളും നീക്കം ചെയ്തു.
Story Highlights: Ukraine Farmer ‘Steals’ A Russian Tank Using His Tractor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here