Advertisement

കീവിൽ വീണ്ടും കർഫ്യു; ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ

March 1, 2022
Google News 1 minute Read

യുക്രൈൻ തലസ്ഥാനമായ കീവിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു. കീവിൽ ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രൈന്റെ റഡാർ സംവിധാനം തകർത്തതായാണ് സൂചന. ജനങ്ങൾ ബാങ്കറിലേക്ക് മാറണമെന്ന് ഭരണകൂടം നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കീവിൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തിയിരുന്നു . കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി നൽകിയിരുന്നു.

ഇതിനിടെ റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഖാർകീവിൽ ഒൻപത് സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്തമാക്കി. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷ യുക്രൈന്‍ സമര്‍പ്പിച്ചു. അംഗത്വത്തിനായുള്ള അപേക്ഷയില്‍ യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചു. റഷ്യയുടെ ഭീഷണിക്കിടെയാണ് യുക്രൈന്റെ നിര്‍ണായക നീക്കം. അപേക്ഷയില്‍ ഒപ്പുവയ്ക്കുന്ന ചിത്രവും യുക്രൈന്‍ പുറത്തുവിട്ടു.

അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ വഌദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ യുക്രൈനെ ഇയുവില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ് റഷ്യ. റഷ്യയെ പ്രകോപിപ്പിക്കുന്ന ആവശ്യമാണ് സെലന്‍സ്‌കി ഉന്നയിച്ചത്.

Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു

അതേസമയം റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ റഷ്യ ആക്രമണം നടത്തുന്നതിന്റെ തെളിവുകളുണ്ട്. മേഖലയില്‍ എത്രയും വേഗം സമാധാനം പുലരണമെന്ന് യുഎന്‍ ആഹ്വാനം ചെയ്തു. ഈ യുദ്ധം തുടര്‍ന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയായിരിക്കുമെന്ന് യുഎന്‍ വിലയിരുത്തി.

Story Highlights: Curfew again in Kyiv Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here