Advertisement

സ്വന്തമാക്കിയത് ഗിന്നസ് വേൾഡ് റെക്കോർഡ്; ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് പുൾ അപ്പ്…

March 1, 2022
Google News 3 minutes Read

ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാൻ തങ്ങളുടെ പല കഴിവുകളും ആളുകൾ ഉപയോഗിക്കാറുണ്ട്. ഇതെല്ലാം നമ്മളിൽ ചെറുതല്ലാത്ത കൗതുകവും സൃഷ്ടിക്കാറുണ്ട്. എന്നാൽ പുൾ അപ്പ് ചെയ്ത് വേൾഡ് റെക്കോർഡ് സ്ഥാപിച്ച ഒരാളെ പരിചയപ്പെടാം. സാധാരണ പുൾ അപ്പുകളിൽ എന്ത് ത്രില്ലാണല്ലെ ഉള്ളത്? അതുകൊണ്ട് ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് പുൾ അപ്പ് ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഇദ്ദേഹം.

അർമേനിയയിൽ നിന്നുള്ള റോമൻ സഹൃദ്യൻ എന്നയാളാണ് ഹെലികോപ്റ്ററിന്റെ ലാൻഡിംഗ് സ്കിഡിൽ തൂങ്ങിക്കിടന്ന് പുൾ അപ്പ് ചെയ്തത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹം വിമാനത്തിൽ തൂങ്ങിക്കിടക്കുന്ന് വിദഗ്ധമായാണ് പുൾ അപ്പുകൾ ചെയ്യുന്നത്. ഹെൽമറ്റ് മാത്രം ധരിച്ച്, ഹെലികോപ്റ്ററിൽ തൂങ്ങിക്കിടക്കുന്ന് ധൈര്യത്തോടെ പുൾ അപ്പ് എടുക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഒരു മിനിറ്റിനുള്ളിൽ 23 പുൾ-അപ്പുകളുമായാണ് റോമൻ ലോക റെക്കോർഡ് സ്വന്തമാക്കിയത്.

Read Also : എപ്പോഴും ഇയർഫോണിലാണോ? അപകടം ഒളിഞ്ഞിരിക്കുന്ന ശീലങ്ങൾ…

ആദ്യമായിട്ടല്ല റോമന്‍ ഒരു ലോക റെക്കോര്‍ഡ് നേടുന്നത്. നേരത്തെയും ഇദ്ദേഹം ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ഹെലികോപ്റ്ററില്‍ നിന്നുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കമന്റുകൾ നൽകിയത്. വളരെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധം ലൈക്കുകളും ലഭിച്ചു.

Story Highlights: Man dangles from helicopter to do pull-ups to set Guinness World record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here