ഇന്ത്യക്കാര്‍ കീവ് വിടണമെന്ന നിര്‍ദേശം അതീവ ഗൗരവതരം; വേണു രാജാമണി 24നോട്

യുക്രൈനിലെ സാഹചര്യം വഷളാകുന്ന ഘട്ടത്തില്‍ ഇന്ത്യക്കാര്‍ എത്രയും വേഗം യുക്രൈന്‍ വിടണമെന്ന നിര്‍ദേശം അതീവ ഗൗരവമേറിയതാണെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി.
‘വളരെ ഗൗരവമേറിയ അറിയിപ്പാണ് വിദേശകാര്യമന്ത്രാലയം നല്‍കിയിരിക്കുന്നത്.
കീവില്‍ തുടരുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ അവിടെ നിന്ന് മാറണം. ഒരു റഷ്യന്‍ ആക്രമണം പെട്ടന്നുണ്ടായേക്കുമെന്നാണ് ഈ മുന്നറിയിപ്പോടെ മനസിലാക്കേണ്ടത്. ഇന്നലെ ആയിരത്തോളം വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ സാധിച്ചു. ഇപ്പോഴും കുറേപ്പേര്‍ കീവിലുണ്ട്. ഈ സാഹചര്യത്തില്‍ പുറത്തിറങ്ങുന്നത് തന്നെ അപകടമാണെങ്കിലും കീവ് വിടുക എന്നത് മാത്രമാണ് മാര്‍ഗം’. വേണു രാജാമണി ട്വന്റിഫോറിനോട് പ്രതികരിച്ചു.
Read Also : ഖാര്‍ക്കീവില്‍ മിസൈലാക്രമണം; ജനങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശം
40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ സ്ഥിതി അതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ എത്രയും വേഗം കീവ് വിടണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. കീവിലെ മുസോവയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ആക്രമണമുണ്ടായി.
അതേസമയം യുക്രൈനിലെ ഒഴിപ്പിക്കല്‍ ദൗത്യത്തിന് വ്യോമസേനയും പങ്കാളികളാകും. ഇന്നുമുതല്‍ സി17 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകും. രക്ഷാദൗത്യം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.
Story Highlights: Venu Rajamani, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here