അരിപ്പാറ വെള്ളച്ചാട്ടത്തിൽ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ റഫ മൻസിൽ സൈനുദ്ദീന്റെ മകൻ യു.സൽസബീൽ (18) ആണ് മരിച്ചത്. പയ്യോളി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥിയാണ്.
Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു
ഉച്ചയ്ക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാർത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയിൽ പാറയിൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Story Highlights: young-man-drowned-and-died-at-arippara-waterfall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here