Advertisement

റഷ്യയിലെ ‘ആപ്പിൾ’ വിൽപന നിർത്തി

March 2, 2022
Google News 2 minutes Read
apple halts sales in russia

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധ നടപടികളുമായി ആപ്പിളും. രാജ്യത്തെ ആപ്പിൾ വിൽപന കമ്പനി നിർത്തി. ( apple halts sales in russia )

കഴിഞ്ഞ ആഴ്ചയോടെ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റി അയക്കുന്നത് നിർത്തിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ആപ്പ് സ്റ്റേറിൽ നിന്ന് റഷ്യൻ മാധ്യമങ്ങളായ ആർടി ന്യൂസ്, സ്പുട്‌നിക് ന്യൂസ് ആപ്ലിക്കേഷനുകളും നീക്കം ചെയ്തിട്ടുണ്ട്.

റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപന നിർത്തണമെന്ന യുക്രൈന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി. ഈ വിലക്ക് റഷ്യൻ യുവതയെ കൂടി അധിനിവേശത്തിനെതിരെ ശബ്ദമുയർത്തുന്നതിലേക്ക് വഴിതെളിക്കുമെന്ന് യുക്രൈൻ പറഞ്ഞു.

Read Also : ‘മുഖമടച്ച് മറുപടി’; റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗത്തിനിടെ ‘വാക്ക് ഔട്ട്’ നടത്തി നൂറിലേറെ നയതന്ത്ര ഉദ്യോഗസ്ഥർ

ഇതാദ്യമായല്ല ആപ്പിൾ ഒരു രാജ്യത്തേക്കുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി വിലക്കുന്നത്. മുൻപ് തുർക്കിയിലും ആപ്പിൾ സമാന നടപടി സ്വീകരിച്ചിരുന്നു. തുർക്കിയിലെ സാമ്പത്തിക പ്രശ്‌നങ്ങളും കറൻസി വ്യതിയാനവും കണക്കിലെടുത്തായിരുന്നു നടപടി.

Story Highlights: apple halts sales in russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here