Advertisement

റഷ്യക്കെതിരെ ഉപരോധം കടുക്കുന്നു; വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തി ബോയിങ്

March 2, 2022
Google News 2 minutes Read
Boeing airlines

റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി യുഎസ് എയ്‌റോസ്‌പേസ് കമ്പനിയായ ബോയിങ്. ബോയിങിന്റെ മോസ്‌കോയിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുകയാണ്. യുദ്ധം തുടരുന്നതിനാല്‍ കമ്പനി ടീം അംഗങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കുകയാണെന്നും ബോയിങ് കമ്പനി അധികൃതര്‍ അറിയിച്ചു.

യുക്രൈനിലെ ഖാര്‍ക്കീവില്‍ റഷ്യ മിസൈലാക്രമണം നടത്തിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെയാണ് ബോയിങിന്റെ നടപടി. അതിനിടെ അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ബൈഡനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായി കൂടുതല്‍ കമ്പനികളും രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ-വാതക നിര്‍മാതാക്കളിലൊന്നായ എക്‌സോണ്‍, ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളും റഷ്യക്കെതിരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also : റഷ്യയില്‍ പുതിയ എണ്ണ-വാതക നിക്ഷേപമില്ല; പ്രൊജക്ടുകള്‍ അവസാനിപ്പിച്ച് എക്‌സോണ്‍

ഏഴാം ദിവസവും യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെലാറസ്‌പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്

Story Highlights: Boeing airlines, russia-ukraine war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here