ജി സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സംസ്ഥാന നേതൃത്വം

ജി സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. പാർട്ടി പരിശോധിച്ച് അവസാനിപ്പിച്ച വിഷയമാണ് ഇതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. നിലപാട് ആലപ്പുഴ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ഗ്രൂപ്പ് ചർച്ചയിൽ ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധികൾ ജി സുധാകരനെതിരായ വിമർശനം ഒഴിവാക്കാൻ തീരുമാനിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരന് വീഴ്ച പറ്റി. തെറ്റ് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു. വിഷയം പാർട്ടി അവസാനിപ്പിച്ചതാണെന്നും ഇനി തുടരേണ്ട കാര്യമില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. വിവാദ വിഷയങ്ങളിലേക്ക് ചർച്ച വഴി മാറരുതെന്നും, വികസന രേഖയിൽ തന്നെ ഊന്നൽ നൽകണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനസമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് കാണിച്ച് പാർട്ടിക്ക് സുധാകരൻ കത്ത് നൽകിയിരുന്നു. മുന്ന് ദിവസം മുൻപാണ് കത്ത് നൽകിയത്. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കത്ത് നൽകിയത്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതിൽ അതൃപ്തി ഉണ്ടായിരുന്നു. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും അദ്ദേഹം വിയോചിപ്പ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്.
Story Highlights: cpm-leadership-says-no-criticism-against-g-sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here