Advertisement

ഫിഫ 23യിൽ ക്രോസ് പ്ലേയും പുരുഷ, വനിതാ ലോകകപ്പുകളും; പ്രഖ്യാപനവുമായി ഇഎ സ്പോർട്സ്

March 2, 2022
Google News 1 minute Read

പ്രമുഖ ഫുട്ബോൾ ഗെയിമായ ഫിഫയുടെ അടുത്ത വർഷത്തെ എഡിഷൻ മുതൽ ക്രോസ് പ്ലേ സംവിധാനം ഉണ്ടാവുമെന്ന് ഗെയിം നിർമാതാക്കളായ ഇഎ സ്പോർട്സ്. ക്രോസ് പ്ലേ സംവിധാനത്തിലൂടെ പ്ലേ സ്റ്റേഷൻ, എക്സ്ബോക്സ്, പിസി ഗെയിമർമാർക്ക് പരസ്പരം ഏറ്റുമുട്ടാൻ സാധിക്കും. ഫിഫ 23 മുതൽ ഗെയിം ഫ്രീ ആയി കളിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും തത്കാലം അതുണ്ടാവില്ലെന്ന് ഇഎ സ്പോർട്സ് അറിയിച്ചു.

ക്രോസ് പ്ലേ സംവിധാനത്തിനൊപ്പം പുരുഷ വനിതാ ലോകകപ്പുകളും ഫിഫ 23ൽ ഉണ്ടാവും. ഐഎസ്എൽ ഉൾപ്പെടെ ലോകത്തെ വിവിധ ഫുട്ബോൾ ലീഗുകളുടെ ലൈസൻസ് ഫിഫ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഗെയിമിൻ്റെ പേരിൽ നിന്ന് ഫിഫ എന്നത് എടുത്തുമാറ്റാനാണ് ഇഎ സ്പോർട്സിൻ്റെ ശ്രമം. ഫിഫ എന്ന പേര് വെച്ചതുകൊണ്ട് പണച്ചെലവ് മാത്രമാണുള്ളതെന്നും ഗെയിമിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്നും ഇഎ സ്പോർട്സ് പറയുന്നു. അടുത്ത 10 വർഷത്തേക്ക് ഉയർന്ന തുകയാണ് പേര് ഉപയോഗിക്കാൻ ഫിഫ ഇഎ സ്പോർട്സിനോട് ആവശ്യപ്പെട്ടത്. ഇതും ഗെയിമിൻ്റെ പേര് മാറ്റാൻ ഇഎ സ്പോർട്സിനെ സ്വാധീനിക്കുന്നുണ്ട്. ഇക്കൊല്ലം സെപ്തംബറിലാവും ഗെയിം റിലീസാവുക.

Story Highlights: FIFA 23 cross play World Cups

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here