Advertisement

3,352 പേര്‍ സുരക്ഷിതമായി നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം

March 2, 2022
Google News 2 minutes Read

റഷ്യ-ഇന്ത്യന്‍ യുദ്ധപശ്ചാത്തലത്തില്‍ എംബസിയുടെ നിര്‍ദേശപ്രകാരം 17000ഓളം ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യമന്ത്രാലയം. ഇതില്‍ 3352 പേര്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിയെന്നു വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. യുക്രൈന്‍ രക്ഷാദൗത്യത്തിന് കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ സജ്ജമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടാന്‍ നിര്‍ദേശം വന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം എംബസി നല്‍കിയതെന്നും അരിന്ദം ബഗ്ചി സൂചിപ്പിച്ചു.

യുക്രൈന്‍ അതിര്‍ത്തികള്‍ക്ക് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി താമസ സൗകര്യങ്ങളും ഭക്ഷണവും മരുന്നും ഒരുക്കിയിട്ടുണ്ടെന്നാണ് വിദേശകാര്യ വക്താവ് വ്യക്തമാക്കുന്നത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുകിട്ടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. അഞ്ച് അതിര്‍ത്തികള്‍ വഴിയും രക്ഷാദൗത്യം ശക്തമാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.

ഇന്നലെ മുതല്‍ ഖാര്‍കീവില്‍ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടണമെന്ന മുന്നറിയിപ്പ് എംബസി നല്‍കുന്നത്. യുക്രൈന്‍ പ്രാദേശിക സമയം, 18:00 മണിയോടെ ഖാര്‍കീവ് വിടണമെന്നാണ് മുന്നറിയിപ്പ്.

Read Also : റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധന ചര്‍ച്ച ഇന്ന്; സ്ഥിരീകരിച്ച് യുക്രൈന്‍

യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്‌സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഖേഴ്‌സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു.

ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കീവിലും ഖാര്‍ക്കീവിലും ആക്രമണം അതിരൂക്ഷമാണ്. കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ വ്യോമസേന എത്തിയതായി യുക്രൈന്‍ സ്ഥിരീകരിച്ചു. ഖാര്‍കീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു.

Story Highlights: foreign ministry spokesperson operation ganga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here