Advertisement

സ്വകാര്യ മേഖലയില്‍ കൂടുതല്‍ യു.എ.ഇ പൗരന്മാരെ നിയമിക്കും

March 2, 2022
Google News 2 minutes Read

കൂടുതല്‍ യു.എ.ഇ പൗരന്മാരെ സ്വകാര്യ മേഖലയില്‍ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. യു.എ.ഇ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പുതിയ നയം രൂപവത്കരിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു.

ഇമാറാത്തി പൗരന്മാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അധിക ആനുകൂല്യങ്ങളും നല്‍കും. വിദ്യാഭ്യാസം, തൊഴില്‍, താമസം തുടങ്ങിയ മേഖലകളില്‍ യു.എ.ഇ പൗരന്മാര്‍ക്കായിരിക്കും പ്രാമുഖ്യം നല്‍കുക. രാജ്യത്തിന്റെ കരുത്താണ് ഇവിടത്തെ പൗരന്മാരെന്നും അവരുടെ വളര്‍ച്ച മൊത്തത്തിലുള്ള വികസനത്തില്‍ നിര്‍ണായകമാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു.

Read Also : സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി

സ്വകാര്യ മേഖലയില്‍ 2026 ഓടെ 75,000 ഇമാറാത്തി പൗരന്മാരെ നിയമിക്കണമെന്നതാണ് ലക്ഷ്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയില്‍ പത്തു ശതമാനം ഇമാറാത്തികളെ നിയമിക്കുമെന്നുള്ള പദ്ധതി സെപ്റ്റംബറിലാണ് ആവിഷ്‌കരിച്ചത്.

ജോലി പരിശീലനം, ഇമാറാത്തി ജീവനക്കാര്‍ക്ക് സബ്‌സിഡി, സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി നടപ്പാക്കി ആദ്യ മൂന്നു മാസത്തിനുള്ളില്‍ 2000 പേരെയാണ് നിയമിക്കാനായത്.

Story Highlights: More UAE nationals will be employed in the private sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here