പോക്‌സോ കേസ്: റോയ് വയലാറ്റ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

പോക്‌സോ കേസ് പ്രതികളായ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റി വച്ചത്. റോയി വയലാറ്റിന്റെ കൂട്ടാളി സൈജു തങ്കച്ചന്‍, ഇയാളുടെ സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി എന്നിവരുടെ ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി പറയും.
കഴിഞ്ഞ മാസം കേസ് പരിഗണിക്കുമ്പോള്‍ ഇരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴി പരിശോധിക്കുന്നതിനായി കോടതി കേസ് മാറ്റി വെക്കുകയായിരുന്നു. കേസില്‍ വിധി പറയുന്നതു വരെ പ്രതികളെ അറസ്റ്റു ചെയ്യില്ലെന്ന നിലപാട് അന്വേഷണ സംഘവും കോടതിയില്‍ സ്വീകരിച്ചു. അതേ സമയം റോയി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനിടെ പ്രതികളല്‍ ഒരാളായ സൈജു തങ്കച്ചനെ വിളിച്ചു വരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിലുള്ള അഞ്ജലിയെ കണ്ടെത്തനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്തിരുന്നു.
Read Also : ജപ്തി നടപടിക്കെത്തിയതിന് വാക്കത്തി വീശിയും നായ്ക്കളെ അഴിച്ചുവിട്ടും ആക്രമണം; ഉദ്യോഗസ്ഥയ്ക്ക് പരുക്ക്
2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും മകളും നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് അതിജീവിതയും അന്വേഷണ സംഘവും ഉന്നയിച്ചിരുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കു പിന്നില്‍ ബ്ലാക്‌മെയിലിങ്ങാണെന്നുമുള്ള വാദമാണ് പ്രതികള്‍ കോടതിയില്‍ ഉയര്‍ത്തിരുന്നത്.
Story Highlights: roy vayalat appeal anticipatory bail high court postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here