യുക്രൈനിൽ സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

യുക്രൈനിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാൽ (22) ആണ് മരിച്ചത്. തലച്ചോറിലെ ഇസ്കെമിയ സ്ട്രോക്ക് ബാധിച്ചതിനെ തുടർന്നാണ് മരണം. യുക്രൈനിലെ വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് വിദ്യാർത്ഥിയുടെ പിതാവ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഖാർക്കീവിൽ നടന്ന ഇന്നലെ ഉണ്ടായ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശി നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് നവീൻ കൊല്ലപ്പെട്ടതെന്ന് അപ്പാർട്ട്മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളെല്ലാം മരണഭയത്തിലാണ്.
യുക്രൈനിൽ കൊല്ലപ്പെട്ട നവീൻ്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. നവീൻ്റെ പിതാവുമായി സംസാരിച്ച പ്രധാനമന്ത്രി നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ചുനവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വ്യക്തത കിട്ടിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആണ് കുടുംബത്തിന്റെ ആവശ്യമെന്നും നവീന്റെ പിതാവ് ശേഖർ ഗൗഡ പറഞ്ഞു.
അതേസമയം യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മരണം അന്വേഷിക്കുമെന്ന് റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് . യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യക്കാരുടെ റഷ്യൻ അതിർത്തി വഴിയുള്ള രക്ഷാദൗത്യം പരിഗണനയിലാണ്. സംഘർഷ മേഖലയിലെ ഇന്ത്യൻ പൗരന്മാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. സുരക്ഷിത പാത ഉടൻ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് വ്യക്തമാക്കി.
Story Highlights: Second Indian student dies in Ukraine, suffers fatal stroke
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here