ഖാര്‍ക്കീവ് വിടാനുള്ള സമയപരിധി അവസാനിച്ചു; കര്‍ഫ്യു ആരംഭിച്ചെന്ന് വിദ്യാര്‍ത്ഥികള്‍

യുദ്ധം രൂക്ഷമായ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഖാര്‍ക്കീവ് വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ച സമയപരിധി അവസാനിച്ചു. കര്‍ഫ്യു ആരംഭിച്ചെന്നും പുറത്തിറങ്ങുന്നത് അപകടകരമെന്നും യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ നാനൂറിലേറെ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഖാര്‍ക്കീവില്‍ ശക്തമായ ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്.
ഖാര്‍ക്കീവില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ട്രെയിനില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ബസും ട്രെയിനും കാത്തുനില്‍ക്കാതെ കാല്‍നടയായി പോകണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
Read Also : ‘മാപ്പുനല്‍കാനാവില്ല’; യുദ്ധത്തില്‍ 2,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍
ഇന്നലെ മുതല്‍ ഖാര്‍കീവില്‍ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടണമെന്ന മുന്നറിയിപ്പ് എംബസി നല്‍കുന്നത്. യുക്രൈന്‍ പ്രാദേശിക സമയം, 18:00 മണിയോടെ ഖാര്‍കീവ് വിടണമെന്നായിരുന്നു മുന്നറിയിപ്പ്.
യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്‌സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഖേഴ്‌സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു.
ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story Highlights: time up leave kharkiv indian students embassy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here